രൂപയുടെ ഇടിവ്: അവസരം മുതലാക്കാന്‍ പ്രവാസികള്‍ രംഗത്ത്
ദുബൈ:രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ തിരക്കുകാണിക്കാന്‍ തുടങ്ങി. അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുമ്പോള്‍ നാട്ടിലേക്ക്പണമയച്ച് അവസരം ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് പ്രവാസികള്‍. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 13 പൈസ ഇടിഞ്ഞ് 79.58 എന്ന നിലയിലെത്തിയിരുന്നു മൂല്യം. ഇതോടെ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ധിച്ചിട്ടുണ്ട്. യു.എ.ഇ ദിര്‍ഹത്തിനെതിരെ 21.65 മുതല്‍ 21.67 വരെയായിരുന്നു ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം. നേരത്തെ ജനുവരിയില്‍ യു.എ.ഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നു. ഇന്ന് 21.65 എന്ന നിലയിലായിരുന്നു അധിക സമയത്തെയും വ്യാപാരം.സൗദി റിയാലിന് 21.20 രൂപയും ഖത്തര്‍ റിയാലിന് 21.84 രൂപയും കുവൈത്ത് ദിനാറിന് 258.20 രൂപയും ബഹ്‌റൈന്‍ ദിനാറിന് 211.51 രൂപയും ഒമാനി റിയാലിന് 206.84 രൂപയമായിരുന്നു ഇന്നത്തെ നിരക്ക്. എന്നാല്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് വന്ന അവസരമായതിനാല്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയാണ്. പെരുന്നാളിന് മുമ്പ് നാട്ടിലേക്ക് ചെലവിനുള്ള പണം അയച്ച് കൊടുത്ത പലര്‍ക്കും ഈ മാസം അവസാനം ശമ്പളം കിട്ടിയതിന് ശേഷമേ കൈയില്‍ പണം വരികയുള്ളൂ എന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."