യു.എ.ഇയില്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും കാത്ത് വമ്പന്‍ തൊഴിലവസരങ്ങള്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ക്ഷാമം
uae will require more healthcare professionals
യു.എ.ഇയില്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും കാത്ത് വമ്പന്‍ തൊഴിലവസരങ്ങള്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ക്ഷാമം
മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ തൊഴില്‍ തേടിയെത്തുന്നയിടമാണ് യു.എ.ഇ.യൂറോപ്യന്‍ രാജ്യങ്ങളെ വെല്ലുന്ന ജീവിത നിലവാരവും, തൊഴിലിന് മികച്ച വേതനവുമാണ് പ്രവാസികളെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.എന്നാല്‍ ആരോഗ്യ മേഖലയില്‍ മികച്ച തൊഴിലവസരങ്ങള്‍ യു.എ.ഇ പ്രധാനം ചെയ്യുന്നെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ യു.എ.ഇയില്‍ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ആയിരം പേര്‍ക്ക് 2.9 ഡോക്ടര്‍മാരും 6.4 നേഴ്‌സുമാരുമാണ് യു.എ.ഇയിലുളളത്. ഇത് യഥാര്‍ത്ഥ്യത്തില്‍ രാജ്യാന്തര നിരക്കിനും താഴെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതിനാല്‍ തന്നെ വലിയ തോതില്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും യു.എ.ഇയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.2030ല്‍ മാത്രം 11,000 നേഴ്‌സുമാരുടെ ഒഴിവാണ് യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അബുദാബിക്ക് 37,000 നേഴ്‌സുമാരെയാണ് 2030ല്‍ ആവശ്യമായി വരുന്നത്. യു.എ.ഇക്കാകമാനം 33,000ത്തിലധികം നേഴ്‌സുമാരെ ആവശ്യം വരും.
ആരോഗ്യ മേഖലയിലെ വര്‍ദ്ധിക്കുന്ന പ്രാധാന്യം നിമിത്തം ഡോക്ടര്‍,നേഴ്‌സ് എന്നീ തൊഴിലുകള്‍ കൂടാതെ സൈക്യാട്രി, സൈക്കോളജി, എമര്‍ജന്‍സി മെഡിസിന്‍, ഫിസിയോതെറാപ്പി, റേഡിയേഷന്‍ ഓങ്കോളജി, ഇന്റന്‍സീവ് കെയര്‍, ഓര്‍ത്തോപീഡിക് സര്‍ജറി, ഒക്കുപേഷണല്‍ തെറാപ്പി, ലാബ് ടെക്‌നിഷ്യന്‍, എമര്‍ജന്‍സി ടെക്‌നിഷ്യന്‍സ് മേഖലകളിലും നിരവധി തൊഴിലവസരങ്ങള്‍ യു.എ.ഇയില്‍ ഒരുങ്ങും.
Content Highlights: uae will require more healthcare professionals
യു.എ.ഇയില്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും കാത്ത് വമ്പന്‍ തൊഴിലവസരങ്ങള്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ക്ഷാമം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."