കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ 18ന് മുകളിലുള്ള എല്ലാവര്‍ക്കും ഡിസംബറോടെ വാക്‌സിന്‍
ന്യൂഡല്‍ഹി: വരുന്ന ഡിസംബറോടെ രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇതിനുവേണ്ടി ഡിസംബറിനു മുന്‍പായി അഞ്ചുനിര്‍മാതാക്കളില്‍നിന്ന് 188 കോടി വാക്‌സിന്‍ ഡോസുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം അറിയിച്ചു.
വാക്‌സിന്‍ വിഷയത്തില്‍ സുപ്രിംകോടതി മുന്‍പാകെയുള്ള കേസില്‍ ആരോഗ്യമന്ത്രാലയ അഡീഷനല്‍ സെക്രട്ടറി മനോഹര്‍ അഗ്‌നാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ജൂലൈ അവസാനത്തോടെ 51.6 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും. ബാക്കിയുള്ള 135 കോടി വാക്‌സിന്‍ ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അഞ്ചുനിര്‍മാതാക്കളില്‍നിന്നുമായി സംഭരിക്കും. 135 കോടി വാക്‌സിനില്‍ 50 കോടി ഡോസ് കൊവിഷീല്‍ഡും 40 കോടി കൊവാക്‌സിനുമായിരിക്കും.
പത്തുകോടി റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സിനും അഞ്ചുകോടി സൈഡസ് കാഡില്ല വാക്‌സിനും ബയോ ഇയുടെ 30 കോടി ഡോസും സംഭരിക്കും. രണ്ടു മുതല്‍ 18 വരെ പ്രായമുള്ളവരില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്താന്‍ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
27 ശതമാനത്തിനടുത്ത് ആളുകളാണ് ഇതുവരെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ആദിവാസി മേഖലകളിലെ വാക്‌സിനേഷന്‍ പദ്ധതി നഗരപ്രദേശത്തേതിനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പുരോഗമിക്കുകയാണ്. വാക്‌സിന്‍ ലഭ്യത കൂടിയതിനാല്‍ മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. യാതൊരു തിരിച്ചറിയല്‍ കാര്‍ഡുകളും ഇല്ലാഞ്ഞിട്ടും ഒന്നരലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും സത്യവാങ്മൂലം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."