ഇലക്ടറല്‍ ബോണ്ടുകള്‍ സുതാര്യത അനിവാര്യം
പ്രൊഫ. കെ. അരവിന്ദാക്ഷന്‍
2014 ല്‍ ഡല്‍ഹി ഹൈക്കോടതിയാണ് നിയമവിധേയമല്ലാത്ത മാര്‍ഗങ്ങളിലൂടെ രണ്ട് കുത്തക കമ്പനികളില്‍നിന്ന് സംഭാവനകള്‍ കൈപ്പറ്റിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഭാരതീയ ജനതാ പാര്‍ട്ടിയെയും കുറ്റക്കാരാണെന്ന് വിധി പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ വേദാന്ത എന്ന പേരിലുള്ളൊരു വിദേശ കമ്പനിയാണ് മുകളില്‍ സൂചിപ്പിച്ച രണ്ട് കമ്പനികളുടെയും ഷെയറുകളിലൂടെയുള്ള ഉടമസ്ഥാവകാശം കയ്യടക്കിവച്ചിരിക്കുന്നത്. അക്കാലത്ത് തന്നെ ദോഷൈകദൃക്കുകളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഏതാനും പൊതുപ്രവര്‍ത്തകര്‍ 'വേദാന്ത' എന്ന പേരുതന്നെ സ്വീകരിക്കപ്പെട്ടതു അതിന്റെ ഹിന്ദുത്വ സ്വഭാവം ഉയര്‍ത്തിക്കാട്ടി ജനങ്ങളെ വഞ്ചിക്കുകയും ചെയ്തിരുന്നു എന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. അതെന്തുമായിക്കൊള്ളട്ടെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനം ഈ വിധത്തിലുള്ള സംഭാവനകള്‍ 1976 മുതല്‍ പ്രാബല്യത്തിലിരിക്കുന്ന വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്ന മാനദണ്ഡമാക്കിയായിരുന്നു. ഈ നിയമത്തില്‍ വിദേശ സ്രോതസുകളില്‍നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കുന്നത് നിയമനിഷേധമാണെന്ന് വ്യക്തമാക്കപ്പെട്ടിരുന്നുവെന്ന്.
അതേ അവസരത്തില്‍ 2014 ല്‍ അധികാരത്തിലെത്തിയതിനുശേഷം നരേന്ദ്ര മോദിയുടെ കാര്‍മ്മികത്വത്തില്‍ ബി.ജെ.പി ചെയ്തതെന്തായിരുന്നു എന്നോ? ഈ കമ്പനികളില്‍നിന്നുള്ള സംഭാവനകള്‍ ഏതുവിധേനയും നിയമാനുസൃതമാക്കുകയും വേദാന്തക്ക് പൂര്‍ണതോതില്‍ നിയമസംരക്ഷണം നല്‍കുകയും ചെയ്യുക. ഇന്ത്യയിലേക്കായി 2016 ലും 2018 ലും നിലവിലുള്ള എഫ്.സിആര്‍.എ നിയമത്തിനു പാര്‍ലമെന്റില്‍ സാധാരണ ഗതിയില്‍ ഇത്തരം ഭേദഗതികള്‍ പാസ്സാക്കിയെടുക്കുന്ന നടപടിക്രമം മാറ്റി വാര്‍ഷിക ധനകാര്യ ബില്ലുകള്‍ വഴി കാര്യം സാധിച്ചെടുക്കുക എന്ന കുത്സിതമാര്‍ഗമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. മാത്രമല്ല, വളരെ തന്ത്രപൂര്‍വം ഭേദഗതികള്‍ക്ക് പൂര്‍വകാല പ്രാബല്യം നല്‍കുക കൂടി ചെയ്തു. അങ്ങനെ നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാരിനും മുന്‍കൈയ്യെടുത്ത രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിയമലംഘനത്തിന് കൂട്ടുനിന്ന വിദേശകമ്പനികള്‍ക്കും ക്രിമിനല്‍ സ്വഭാവമുള്ള കുറ്റങ്ങളില്‍നിന്നും മോചനം കിട്ടുകയുമായിരുന്നു. അതും മുന്‍കാല പ്രാബല്യത്തോടെ. ഈ തെറ്റായ നടപടികള്‍ ഇവിടംകൊണ്ടും തീര്‍ന്നില്ല. പുതുതായി മോദി ഭരണകൂടം ഏര്‍പ്പെടുത്തിയ ഭേദഗതികളിലൂടെ എത്രവേണമെങ്കിലും തുക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തം പേരുകള്‍ വെളിപ്പെടുത്താതെ തന്നെ വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് സംഭാവന നല്‍കാമെന്ന സ്ഥിതിയും സംജാതമായിരിക്കുകയാണ്.
2019-20 വര്‍ഷത്തില്‍ കോര്‍പ്പറേറ്റ്- വ്യക്തിഗച സംഭാവനകളായി കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിക്ക് മാത്രം കിട്ടിയത് 750 കോടി രൂപയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ സംഭാവനാ ദാതാക്കളില്‍നിന്നും കിട്ടിയ 20,000 രൂപക്ക് മുകളിലുള്ള സംഭാവനകള്‍ മാത്രമാണ് ഇതില്‍ പെടുന്നത്. ഇലക്ടറല്‍ ബോണ്ടുവഴിയുള്ള പണത്തിന്റെ കണക്ക് വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. ഈ റിപ്പോര്‍ട്ടിന്റെ കാലാവധി ഇപ്പോള്‍ 2021 ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയുമാണ്.
ഒരു കാര്യം വ്യക്തമാണ് സംഭാവന ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികളില്‍ മുന്‍പന്തിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ അധികാര കാലാവധിക്കിടയില്‍ ഈ നേട്ടം ബി.ജെ.പിയുടേത് മാത്രമാണ്. കോണ്‍ഗ്രസിന് കിട്ടിയത് വെറും 139 കോടിയും. അതായത് ബി.ജെ.പി.ക്ക് കിട്ടിയതിന്റെ അഞ്ചിലൊന്ന്. എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്ക് ഈ കാലയളവില്‍ സംഭാവനയായി കിട്ടിയത് യഥാക്രമം 59 കോടി, 8 കോടി 19.6 കോടി, 1.9 കോടി രൂപ എന്നിങ്ങനെയാണ്. ബി.ജെ.പിക്ക് കിട്ടിയ 750 കോടി സംഭാവനയില്‍ പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് വഴി 217.75 കോടിയും ജന്‍ കല്യാണ്‍ ഇലക്ടറല്‍ ട്രസ്റ്റ് വഴി 45.95 കോടിയും ചേര്‍ന്ന് മാത്രം 263.70 കോടി രൂപ വരുന്നു. ശേഷിക്കുന്ന തുക ഐ.ടി.സി, മലാ--- ഡെവലപ്പേഴ്‌സ് തുടങ്ങിവയില്‍നിന്നും മറ്റു ചെറിയ കമ്പനികളില്‍നിന്നും, രാജീവ് ചന്ദ്രശേഖര്‍, സുധാകര്‍ ഷെട്ടി തുടങ്ങിയ വ്യക്തികള്‍ വഴിയുമാണ് സമാഹരിക്കപ്പെട്ടത്.
സമീപകാലത്ത് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) എന്ന സംഘടന സുപ്രീംകോടതിയില്‍ ഒരു പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ അവര്‍ ഉന്നയിച്ചിരുന്ന ാദം പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റുകള്‍ക്കും വിദേശ സ്രോതസുകളില്‍നിന്നും ഒഴുകിയെത്തുന്ന പണത്തിന്റെ സ്വാധീനം ബഹുമാനപ്പെട്ട സുപ്രീംകോടതി പരിഗണിക്കുമെന്നായിരുന്നു. ഈ വാദം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കപ്പെടുകയുണ്ടായില്ല.
തുടക്കത്തില്‍ ലാഭത്തില്‍ നടക്കുന്ന ആഭ്യന്തര കമ്പനികള്‍ക്ക് മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ അനുമതിയുണ്ടായിരുന്നത്. ഇപ്പോള്‍ നഷ്ടത്തിലായിരിക്കുന്നവര്‍ക്കും സംഭാവനാ യജ്ഞത്തില്‍ പങ്കാളികളാകാം. കൂടാതെ ആദ്യമൊക്കെ വിദേശകമ്പനികള്‍ക്കോ ആഭ്യന്തര കമ്പനികളുടെ ഓഹരികള്‍ കൈവശമുള്ള വിദേശ കമ്പനികള്‍ക്കോ സംഭാവന നല്‍കാന്‍ വിലക്കുണ്ടായിരുന്നു. ഇപ്പോള്‍ ഇതും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ ഉദാരമായ നിയമവ്യവസ്ഥകയുടെ സഹായത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിലിരിക്കുന്ന ഏത് വിദേശകമ്പനികള്‍ക്കും ഒരു ഷെല്‍ കമ്പനികളുടെ ഏത് വിദേശ കമ്പനിക്കും ഇന്ത്യയിലെ ഏത് രാഷ്ട്രീയകക്ഷിക്കും വളഞ്ഞ വഴിക്ക് എത്ര ഫണ്ട് വേണമെങ്കിലും നല്‍കാവുന്നതാണ്. 2017 ല്‍ അന്ന് കേന്ദ്ര വനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിചെയ്തതെന്തായിരുന്നു എന്നോ? രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈപറ്റാവുന്ന സംഭാവന തുക 20,000 രൂപയില്‍നിന്നും 2000 രൂപയായി കുറക്കുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്ന പണത്തില്‍ സുതാര്യത ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍, ഇതോടൊപ്പം ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന പുതിയ സംവിധാനം നിലവിലാക്കിയതോടെ ആയിരക്കണക്കിന് കോടി രൂപ സംഭാവനയായി സ്വീകരിക്കാമെന്ന അഴിമതിക്കനുകൂലമായ ഉദാരമായ വ്യവസ്ഥകൂടി നിലവില്‍ വരുകയാണുണ്ടായത്. ഇതോടെ നിയമനിര്‍മാണ സഭയുടെയോ നിയമവ്യവസ്ഥയുടെയോ മേല്‍നോട്ടം അസാദ്ധ്യമാവുകയായിരുന്നു.
ഇലക്ടറല്‍ ബോണ്ടുകളുടെ കൈകാര്യകര്‍തൃത്വം നിര്‍വ്വഹിച്ചിരുന്ന ഏക സ്ഥാപനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ആയിരുന്നു. ഭരണകക്ഷിയുടെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയും ബോണ്ട് സംബന്ധമായ അക്കൗണ്ടുകള്‍ എസ്.ബി.ഐ ആണ് മാനേജ് ചെയ്തിരുന്നതും. ഇതെല്ലാം ബന്ധപ്പെട്ടുള്ള യാതൊരു വിവരവും പാര്‍ടിമെന്റിനോ തെരഞ്ഞെടുപ്പു കമ്മീഷനോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ഉണ്ടായിരുന്നതുമില്ല. എല്ലാ പരമരഹസ്യം. സുതാര്യത തൊട്ടുതീണ്ടുകപോലുമുണ്ടായില്ല. പിന്നെ എങ്ങനെയാണ് പൊതുജനങ്ങള്‍ക്ക് ഇതേപ്പറ്റി അറിയാന്‍ കഴിയുക?
ഇന്ത്യയെപോലെ ജനാധിപത്യ വ്യവസ്ഥയില്‍ പാര്‍ലിമെന്റിനുപോലും അജ്ഞാതമായൊരു സംവിധാനം തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്നതാണ് എ.ഡിആറിന്റെ നിലപാട്. ഇത് മുറുകെ പിടിച്ചാണ് പി.ഐ.---മായി പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതിയില്‍ സംഘടന എത്തുന്നത്. 2021 മാര്‍ച്ചില്‍ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പന നിര്‍ത്തിവെക്കണമെന്ന എ.ഡി.ആറിന്റെ സുപ്രീംകോടതിക്കു മുമ്പാകെയുള്ള അപേക്ഷയാണ് തള്ളിക്കളയപ്പെട്ടത്. വിധിപ്രസ്താവത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം രസകരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ നടത്തുകയും നിരവധി രേഖകളുടെ പട്ടിക നിരത്തുകയുമാണുണ്ടായത്. അതായത് കോടതിക്ക് ഇക്കാര്യത്തില്‍ എന്തെങ്കില്ും ഒരു തീരുമാനമെടുക്കണമെങ്കില്‍ ബോണ്ട് ഇറക്കുന്നവരുടെയും അതായത് രാഷ്ട്രീയ പാര്‍ട്ടികളുടെയും അതിനുപകരം പണം നല്‍കുന്നവരുടെയും വാദഗതികള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടോ എന്ന് പരിശോധിക്കേണ്ടിവരുമെന്നതാണ് സ്ഥിതി. ഇതത്ര പെട്ടെന്ന് നടക്കുന പ്രക്രിയയാണെന്ന് തോന്നുന്നില്ല. അതിന് സമയമെടുക്കും. അതുകൊണ്ട് തന്നെ ' സ്‌റ്റേ' അനുവദിക്കുക സാധ്യമല്ല. ഇതായിരുന്നു ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിലപാട്. അതായത് സുതാര്യമല്ലാത്ത പണഇടപാടുകള്‍ നടക്കട്ടെ എന്നുതന്നെ.
ഇത് ശരിയല്ലെന്ന് മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതിപോലെ ഗുരുതരമായൊരു ആരോപണം രാജ്യത്തെ ഉന്നത നീതിപീഠത്തിനു മുന്‍പാകെ വരുമ്പോള്‍, അതിന്റെ പ്രായോഗികതൂകൂടി പരിഗണിക്കേണ്ടതായിരന്നില്ലേ എന്ന ന്യായമായൊരു സംശയവും ഉണ്ടാകുന്നു. 2005 ലെ വിവരാവകാശ നിയമം (ആര്‍.ടി.ഐ) വഴി പ്രശ്‌നത്തിന് പരിഹാരമോ, വിശദീകരണമോ ലഭിക്കാതെ ഇതുവഴി തുറന്നുകിടക്കുന്നുണ്ടെന്നത് ശരിയാണെങ്കില്‍ കൂടി അതിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ സമയബന്ധിതമായി നടപടികളെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഒന്നുകില്‍ അതിന് തയ്യാറാവാതിരിക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും തൊടുന്യായങ്ങള്‍ നിരത്തി മനഃപൂര്‍വം നടപടികളെടുക്കുന്ന പ്രക്രിയ നീട്ടിക്കൊണ്ടുപോവുകയോ ആണ് ചെയ്തുവരുന്നത്.
അതേസമയം സമാനമായ നിലയില്‍ സുപ്രീംകോടതിയുടെ നിലപാടും പ്രശ്‌നപരിഹാരത്തിന് സഹായകമല്ലെന്നുതന്നെ പറയേണ്ടിവരുന്നു. വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങളും വ്യക്തികളും സ്വന്തം സ്വത്തും വരുമാനവും സംബന്ധമായ വിവരങ്ങള്‍ മേലാധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതിനുശേഷം മതി നീതിപീഠങ്ങളെ സമീപിക്കാനെന്ന സമീപനവും നീതീകരിക്കത്തക്കതോ പ്രായോഗികമോ അല്ല. ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കുന്നത് കാലതാമസമുണ്ടാക്കുന്നു എന്നതിനു പുറമെ സാധാരണക്കാരന് താങ്ങാവുന്നതിലുമപ്പുറം സാമ്പത്തിക ബാദ്ധ്യതകളും വരുത്തുവെക്കുന്നു. ഈ വിഷയത്തില്‍ സജീവമായൊരു ഇടപെടലുകള്‍ നടത്തിവരുന്ന എന്‍.ജി.ഒ സംഘടനകളെ അതില്‍നിന്നെല്ലാം കരുതിക്കൂട്ടി പിന്തിരിപ്പിക്കല്‍ അധികൃത സ്ഥാനത്തുള്ളവര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ മാത്രമേ നീതിപീഠത്തിന്റെ നിലപാടും സഹായിക്കുകയുള്ളൂ എന്ന് വ്യക്തമാണ്.
ഇടതു ജനാധിപത്യ സഖ്യസര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍പോലും വിവരാവകാശ മേധാവികളുടെ നിയമനം നേര്‍വഴിക്കല്ലെന്ന ആരോപണം നിലനില്‍ക്കുന്നുമുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണെങ്കില്‍ അവയുടെ നടപടികളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മതിയാകുമെന്ന വ്യവസ്ഥ പ്രായോഗികമായി വിജയിക്കുകയില്ലെന്നതാണ് ഒന്നാമത്തെ പ്രശ്‌നം. മാത്രമല്ല, ഇതോടൊപ്പം വ്യക്തികളായ വോട്ടര്‍മാരെ ഒഴിവാക്കുന്നതും ശരിയല്ല. കാരണം, ഈ രണ്ടുവിഭാഗങ്ങളെയും കൃത്യമായി വേര്‍തിരിക്കുക സങ്കീര്‍ണമായൊരു പ്രക്രിയയായിരിക്കും. അഥവ, രജിസ്‌ട്രേഷന്‍ കിട്ടിയ കമ്പനികളെ മാത്രം കണക്കിലെടുത്താലും കാര്യമില്ല. എന്തെന്നാല്‍ അത്തരം കമ്പനികള്‍ വാര്‍ഷിക റിട്ടേണുകളോടൊപ്പം രാഷ്ട്രീയ സംഭാവനകളുടെ വിശദാംശങ്ങള്‍ നല്‍കണമന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തങ്ങള്‍ സമര്‍പ്പിക്കുന്ന വാര്‍ഷിക അക്കൗണ്ടുകളില്‍ അവര്‍ക്ക് കിട്ടുന്ന ഇലക്ടറല്‍ ബോണ്ട് വഴിയുള്ള സംഭാവനകള്‍ ഉള്‍പ്പെടുത്താനുള്ള ബാദ്ധ്യതയുമില്ല. ചുരുക്കത്തില്‍ രേഖാമൂലം അധികൃതര്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ തീര്‍ത്തും അപൂര്‍ണമാായിരിക്കും എന്നര്‍ഥം.
അധികൃത സ്ഥാപനങ്ങള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ വഴിയുള്ള ഏകദേശ വിവരങ്ങള്‍ കാണിക്കുന്നത് വമ്പന്‍ കമ്പനികളും സംരംഭങ്ങളും ചേര്‍ന്ന് സംഭാവന നല്‍കുന്ന സ്ഥാപനങ്ങള്‍ മൊത്തം 25 ലക്ഷത്തോളമാണെന്നാണ്. 2021 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് ഇതില്‍ ബിസിനസ് രംഗത്ത് സജീവമായി നിലകൊള്ളുന്ന ലിമിറ്റഡ് കമ്പനികളുടെ എണ്ണം 12.6 ലക്ഷം കമ്പനികള്‍ ഉള്‍പ്പെടുന്നു. വിവരശേഖരണ പ്രക്രിയയും സങ്കീര്‍ണമാണ്. എന്തെന്നാല്‍ കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതേപ്പറ്റി യാതൊന്നും കൃത്യമയി രേഖപ്പെടുത്തിയതായി കാണുന്നില്ല. 2018-19 ലെ ഐ.ടി റിട്ടേണുകള്‍ 12 ലക്ഷം കമ്പനികളാണത്രെ സമര്‍പ്പിച്ചിട്ടുള്ളത്. സാധാരണ സംരംഭങ്ങള്‍, കമ്പനികള്‍ക്കെന്നപോലെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഇവ വാര്‍ഷിക നികുതി റിട്ടേണുകള്‍ക്കൊപ്പം ഈ രേഖ സമര്‍പ്പിച്ചാല്‍ മതിയാകും. കോര്‍പറേറ്റ് കമ്പികള്‍ക്കുള്ള ഇത കര്‍ശനമായ നിയമവ്യവസ്ഥകള്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല. ഇതിനെല്ലാം ഉപരിയായി, മുകളില്‍ സൂചിപ്പിച്ച മുഴുവന്‍ രേഖകളും പൊതുജനങ്ങള്‍ക്കു മുന്നിലുണ്ടെങ്കിലും അതിലൊന്നിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനകളെപ്പറ്റി പരാമര്‍ശിക്കേണ്ട കാര്യമില്ല. അതായത് കേന്ദ്ര മോദി സര്‍ക്കാര്‍, തികച്ചും അവിഹിതവും ദുരപദിഷ്ടവുമായ മാര്‍ഗങ്ങള്‍ വഴി പൊളിറ്റിക്കല്‍ പവറിനോടൊപ്പം മണിപവര്‍ കൂടി ഉറപ്പാക്കാനും നിയമത്തിന്റെ ഭേദഗതികള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു എന്നത് വ്യക്തമാക്കപ്പെടുകയാണ്.
മോദി വാഗ്ദാനം നല്‍കിയ ലെസ് ഗവണ്‍മെന്റ് ബെറ്റര്‍ ആന്‍ഡ് മോര്‍ ഗവണന്‍സ്' ഇതാണോ. അവിഹിതമാര്‍ഗങ്ങള്‍ വഴി മണിപവര്‍ യാഥാര്‍ഥ്യമാക്കുക എന്ന ഈ പ്രക്രിയ സുഗമമാക്കുക എന്നത് ലക്ഷ്യമാക്കിയാണ് 2017 ലെ ധനകാര്യ ബില്‍ ഭേദഗതി വരുത്തുകയും അതോടെ 2013 ലെ കമ്പനി നിയമത്തിലെ വ്യവസ്ഥ അനുശാസിച്ചിരുന്നപോലെ പാര്‍ട്ടികള്‍ക്ക് ലഭ്യമാക്കുന്ന സംഭാവനകള്‍ സംബന്ധമായ വിശദാംശങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന സ്ഥിതി നിലവില്‍ വരികയും ചെയ്തത്. മൊത്തം സംഭാവന തുക രേഖപ്പെടുത്തണം, ഇതില്‍ ധര്‍മപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ തുകയും പ്രത്യേകമായി ഉള്‍പ്പെടുത്താവുന്നതുമാണ്. അതായത് ഔദ്യോഗിക രേഖകള്‍ ശ്രദ്ധാപൂര്‍വം പരതിനോക്കിയാല്‍ ഒരുപക്ഷെ, നിങ്ങള്‍ക്ക് ഈ ഇനത്തില്‍ രേഖപ്പെട്ടുള്ളതായി കാണാന----- ഇലക്ടറല്‍ ബോണ്ടുകളിലൂടെയുള്ള രാഷ്ട്രീയ സംഭാവനകള്‍ എന്നായിരിക്കും ഇവിടെ ഒരിടത്തും ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് എത്ര രൂപ, ഏത് കമ്പനി സംഭാവന നല്‍കി എന്ന് നാമമാത്രമായിപോലും സൂചിപ്പിച്ചിട്ടുണ്ടാവില്ല. അതായത് ധാര്‍മികം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കായി കിട്ടിയ തുകയുടെ ഒരു മിശ്രിതരൂപം. അപ്പോള്‍ പിന്നെ, ഇലക്ടറല്‍ ബോണ്ടുകളുടെ യഥാര്‍ഥ ഗുണഭോക്താക്കളെ ഔദ്യോഗിക രേഖകളുടെ സഹായത്തോടെ ഇതേപ്പറ്റി പരാതിപ്പെടുന്നവര്‍ക്ക് അത് സുപ്രീംകോടതി തന്നെയാണ്. പരിമിതമായ തോതിലാണെങ്കില്‍ തന്നേയും അത്തരം കണക്കുകള്‍ കൃത്യസമയത്ത് പരിധിക്കകം ഔദ്യോഗിക വെബ്‌സൈറ്റില്‍ എത്തണമെന്നുമില്ല. ഉദാഹരണത്തിന് 2019-20 ലേക്കുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെത്തിയതുതന്നെ 2021 ജൂണ്‍ മാസം ആദ്യത്തില്‍ മാത്രമാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബി.ജെ.പിയുടെ ഇടപാടുകള്‍ ഇലക്ടറല്‍ ബോണ്ട് സംബന്ധമായ ഏകദേശ വിവരം ലഭിക്കാന്‍ പര്യാപ്തമായ റിപ്പോര്‍ട്ടുകള്‍ തന്നെ ഇനിയും എത്തിയിട്ടില്ലത്രെ. ഇതിലേക്കായി സാധാരണ സമയപരിധിയായ 2019-20 ധനകാര്യ വര്‍ഷമെന്നത് 2021 ജൂണ്‍ 30 വരെയായി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദാര്യം കാണിച്ചിരിക്കുകയുമാണ്. ഇത്തരം സമയപരിധിക്കൊന്നും പ്രസക്തിയില്ലെന്നത് വേറെ കാര്യം. എന്നിരുന്നാല്‍ തന്നേയും ഒരു സാമാന്യ നീതിയെങ്കിലും നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമല്ല, രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും ഉറപ്പ് വരുത്താന്‍ ശ്രമിക്കുകയെങ്കിലും വേണ്ടേ?
അസാധാരണ സമ്മതിദായകനെ സംബന്ധിച്ചിടത്തോളം സാധാരണ നിലയില്‍ ഔദ്യോഗിക വിവരശേഖരണവുമായി ബന്ധപ്പെട്ട തന്നെ കാര്യങ്ങള്‍ നീക്കുകയെന്നത് ക്ലേശകരവും ചെലവും അധ്വാനവും ഏറിയതുമായ പ്രക്രിയയാണെന്ന യാഥാര്‍ഥ്യം നിലവിലിരിക്കെ കൊവിഡ് മഹാമാരി എന്ന ഗുരുതരമായ പ്രശ്‌നം ഒരു തുടര്‍ക്കഥയാണെന്നതിനാല്‍ ഇക്കാര്യത്തിലുള്ള പ്രതിസന്ധിയുടെ ആഴവും പരപ്പും സകലവിധ കണക്കുകൂട്ടലുകള്‍ക്കുമപ്പുറവുമാണ്. രാജ്യത്തെ സിവില്‍ സമൂഹം ആര്‍.ടി.ഐ. അപേക്ഷകളിലൂടെയും എന്‍.ജി.ഒകളുടെയും എ.ഡിആര്‍ പോലുള്ള മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ അഹോരാത്രം പരിശ്രമിച്ചാല്‍തന്നയും പൊതുരംഗത്തെ അഴിമതിയും അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ അരുനില്‍ക്കുന്ന സാഹചര്യങ്ങളെയു ഫലപ്രദമായി മറികടന്ന് സ്വകാര്യത ഉറപ്പാക്കുക എന്നത് അപ്രാപ്യമായൊരു കാര്യം തന്നെയായി ഇന്നും തുടരുകയാണ്. ഇതോടൊപ്പം നീതിന്യായ കോടതികളും കൂടി നിസ്സഹകരിക്കുന്നൊരു സാഹചര്യമുണ്ടായാലോ?
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം തന്നെ യഥേഷ്ടം പണവും സ്വാധീനവും വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു എന്ന് വരുന്നപക്ഷം ഒരാള്‍ക്ക് ഒരു വോട്ട് എന്ന തത്വം തന്നെ ക്രമേണ അലിഞ്ഞ് തീരുന്ന സ്ഥിതിയാണ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഉടലെടുക്കുക എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇപ്പോള്‍തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. നിരക്ഷരത ഇന്നും ഒരു ശാപമായി തുടരുമ്പോള്‍ സാധാരണ ജനങ്ങളെ ജനാധിപത്യമൂല്യങ്ങളില്‍നിന്നും അകറ്റാനും സമ്മതിദാനാവകാശം രേഖപ്പെടത്തുന്നവരെ പണം നല്‍കി സ്വാധീനിക്കാനും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരെയം എം.പിമാരെയും പണവും രാഷ്ട്രീയ സ്ഥാനമാനങ്ങളും നല്‍കി വിലക്കെടുക്കാനും ലക്ഷ്യമിട്ടു അസാധാരണമായ മാര്‍ഗങ്ങള്‍ വഴി പണം സമഹാരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവുന്നു എന്നതാണ് ഇന്നത്തെ യാഥാര്‍ഥ്യം.
ഇത്തരം ഹീനവും അധാര്‍മികവുമായ മാര്‍ഗങ്ങള്‍ വിനിയോഗിച്ച് ഭരണം പിടിച്ചെടുക്കുന്നവര്‍ ജനോപകാരപ്രദവും ജനക്ഷേമകരവമായ പദ്ധതികളും വികസന പരിപാടികളും അവഗണിച്ച് തങ്ങളെ അധികാരത്തിലെത്താന്‍ സഹായിച്ച കോര്‍പറേറ്റു സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായകരമായ നയങ്ങള്‍ മാത്രമല്ലേ സാധാരണഗതിയില്‍ നടപ്പിലാക്കുകയുള്ളൂ. ഭരണരംഗത്തും രാഷ്ട്രീയ മേഖലയിലും കള്ളപ്പണത്തിന്റെ സ്വാധീനം ഇല്ലാതാക്കാനെന്ന പേരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച എമോണറ്റൈസേഷന്‍ നയം ഇന്നെവിടെ എത്തിനില്‍ക്കുന്ന എന്ന് നമുക്കറിയാം. അതുപോലെ തന്നെ സ്വിസ് ബാങ്ക് അടക്കമുള്ള വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള് അവിഹിത നിക്ഷേപങ്ങള്‍ കണ്ടുകെട്ടി ഓരോ ഇന്ത്യന്‍ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന മോദിയുടെ വാഗ്ദാനത്തിന്റെ ഗതി എന്തെന്നുമൊക്കെ നമുക്ക് ബോധ്യമുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരമനുസരിച്ച് സ്വിസ് ബാങ്കുകളില്‍ ഇന്ത്യിയല്‍നിന്നുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപം 255 കോടി സ്വസ് ഫ്രാങ്ക്- 20,700 കോടി രൂപ ആയി ഉയര്‍ന്നിരിക്കുന്നു എന്നാണ്. വ്യക്തികളുടെ നിക്ഷേപത്തില്‍ കുറവുണ്ടായപ്പോള്‍ കടപത്രങ്ങളിലും സെക്യൂരിറ്റികളിലുമുള്ള നിക്ഷേപങ്ങളിലാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ ഈ വര്‍ദ്ധന 2019 അവസാനത്തിലുണ്ടായിരുന്ന 6,625 കോടി- 89,9 കോടി സ്വിസ് ഫ്രാങ്ക് രൂപയില്‍നിന്നാണെന്നത് ശ്രദ്ധേയമായി കാണണം. വര്‍ദ്ധിച്ച ഈ തുകയില്‍തന്നെ കടപ്പത്രം സെക്യൂരിറ്റികള്‍ തുടങ്ങിയവയുടെ ഇനങ്ങളിലായി 13,500 കോടി രൂപ വരുന്നുണ്ടത്രെ.
ഇവിടെയാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണ പ്രക്രിയയുടെ പ്രസക്തിയും പ്രാധാന്യവും വെളിവാക്കപ്പെടുന്നത്. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സ്വന്തം പ്രതിഛായ കൊവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ ശക്തമാവുയും മൂന്നാമതൊരു തരംഗം കൂടി വന്നേക്കാമെന്ന മുന്നറിയിപ്പും വലിയൊരു ഭീഷണി തന്നെയാണല്ലോ. ഇത്തരമൊരു ഭീഷണിക്ക് ആക്കം കൂട്ടുന്ന വിധത്തിലൊരു സ്വിസ് ബാങ്ക് വര്‍ദ്ധനവുമായി ബന്ധ്‌പെട്ട് നിക്ഷേപ ആരോപണവും കൂടി ആയപ്പോള്‍ ഈ വാര്‍ത്ത അപ്പാടെ മോദി സര്‍ക്കാരിന് നിഷേധിക്കേണ്ടിവന്നിട്ടുള്ളതില്‍ അസ്വാഭാവികതയൊന്നുമില്ലല്ലോ. കാരണം ഏതുവിധേനയും മോദി സര്‍ക്കാരിനെ താഴെ ഇറക്കുക എന്നതില്‍ പ്രതിപക്ഷം പരമാവധി ഒരുക്കങ്ങള്‍ നടത്തിവരികയുമാണ്. ഇതിനെല്ലാം ഉപരി കഴിഞ്ഞ 13 വര്‍ഷത്തിനിടെയായി വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ സിംഹഭാഗവും ബോണ്ടുകളും സെക്യൂരിറ്റികളും വഴിയാണെന്നതും കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കുന്നുമുണ്ട്. ഇതോടെ ആഭ്യന്തര നയത്തിലും വിദേശ നയത്തിലും കള്ളപ്പണത്തിന്റെ പെരുപ്പം വിമോണറൈസേഷനു ശേഷവും നിര്‍ബാധം തുടരുകയാണെന്ന് ഏറ്റുപറയാന്‍ നരേന്ദ്രമോദിയും സംഘപരിവാറും നിര്‍ബന്ധിതമാവുകയും ചെയ്‌തേക്കുമോ എന്ന് കാത്തിരുന്നുകാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."