HOME
DETAILS

അനിശ്ചിതങ്ങള്‍ക്കൊടുവില്‍ ആശുപത്രി കിടക്കയില്‍ നിന്നും സദയന്‍ നാട്ടിലേയ്ക്ക് മടങ്ങി

  
backup
August 23 2016 | 17:08 PM

%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf

ദമ്മാം: ജോലിസ്ഥലത്തെ അപകടം മൂലം ഗുരുതരമായി പരുക്കേറ്റ് ദീര്‍ഘകാലമായി കിടപ്പിലായ തമിഴ്‌നാട് സ്വദേശി അവസാനം ഇന്ത്യന്‍ എംബസ്സിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് പേരമ്പലൂര്‍ ജില്ലയിലെ പിള്ളന്‍കുളം സ്വദേശിയായ വീരന്‍ സദയന്‍ എന്ന തൊഴിലാളിയാണ് വിധിയുടെ കരാള ഹസ്തങ്ങളില്‍ പെട്ട് ജീവിതം ദുരിതത്തിലായത്.

ജിസാനില്‍ നിന്നും 310 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഖുന്‍ഫുദ എന്ന സ്ഥലത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇലക്ട്രീഷനായി ജോലി നോക്കി വരികയായിരുന്ന സദയന്റെ ജീവിതത്തില്‍ ദുരന്തം കടന്നു വന്നത് 2015 ഒക്ടോബര്‍ 16 നാണ്. ഏണിയുടെ മുകളില്‍ കയറി വയറിങ് പണിയെടുക്കുന്നതിനിടെ ഷോക്കേറ്റ് തറയില്‍ തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ബോധരഹിതനായ സദയനെ കൂടെ ജോലി ചെയ്യുന്നവര്‍ അല്‍ ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കോമ അവസ്ഥയില്‍ ഐ.സി.യുവില്‍ പ്രവേശിക്കപ്പെട്ട സദയന്റെ ജീവന്‍ രക്ഷാഉപകരണങ്ങളുടെയാണ് നിലനിര്‍ത്തിയത്.

അപകടനില തരണം ചെയ്തപ്പോള്‍ മുതല്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി സദയനെ നാട്ടിലേയ്ക്ക് കൊണ്ട് പോകാനായി സുഹൃത്തുക്കളും നാട്ടിലുള്ള കുടുംബവും ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ കമ്പനിയുടെ നിസ്സഹരണവും ഇന്‍ഷുറന്‍സിന്റെ പ്രശ്‌നങ്ങളും മറ്റും മാസങ്ങള്‍ കഴിഞ്ഞിട്ടും സദയനെ നാട്ടിലേയ്ക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. സദയന്റെ ഭാര്യ നാട്ടിലെ ജില്ലാകളക്ടര്‍ മുതല്‍ മുഖ്യമന്ത്രിയും, വിദേശകാര്യമന്ത്രിയും അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

അവസാനം, ഒരു മാസത്തിന് മുന്‍പ് ഇദ്ദേഹത്തിന്റെ ബന്ധു ജീവകാരുണ്യ പ്രവര്‍ത്തകരെ നേരില്‍ കണ്ടു പ്രശ്‌നം ബോധിപ്പിച്ചതോടെയാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസ്സിയില്‍ പ്രശ്‌നം എത്തുകയും നാട്ടില്‍ നിന്നും ഭാര്യയുടെ സമ്മതപത്രം അടക്കമുള്ള ബന്ധപ്പെട്ട എല്ലാ രേഖകളും വരുത്തുകയും ചെയ്തു. സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. സദയന്റെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് എല്ലാ ഏര്‍പ്പാടുകളും ചെയ്യാമെന്ന് സ്‌പോണ്‍സര്‍ ഉറപ്പു നല്‍കിയെങ്കിലും നീണ്ടു പോകുകയുമായിരുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി വളണ്ടിയര്‍ ബെന്‍സിമോഹന്‍ ജനറല്‍ ആശുപത്രിയില്‍ സദയനെ നേരിട്ട് കണ്ട് രോഗാവസ്ഥ മനസ്സിലാക്കി. സംസാരശേഷിയോ ചലനശേഷിയോ ഇല്ലായിരുന്നെങ്കിലും, മറ്റുള്ളവരുടെ സംസാരം മനസ്സിലാക്കാനും, മുഖഭാവങ്ങള്‍ വഴി പ്രതികരിയ്ക്കാനും കഴിയുന്ന അവസ്ഥയിലായിരുന്നു സദയന്‍. വീണ്ടും കമ്പനി അധികൃതരെയും ഡോക്റ്റര്‍മാരെയും നേരിട്ട് കാണുകയും ചര്‍ച്ചകള്‍ക്കൊടുവില്‍ സദയന്റെ യാത്രയ്ക്കുള്ള നൂലാമാലകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹരിയ്ക്കാന്‍ തീരുമാനമാകുകയുമായിരുന്നു. നാട്ടിലേക്ക് പോയെങ്കിലും ഭാര്യയും രണ്ടു മക്കളും ഉള്‍പ്പെടുന്ന പാവപ്പെട്ട കുടുംബത്തിലെ അംഗമായ സദയന്റെ ഭാവിജീവിതം ഒരു ചോദ്യചിഹ്നമായി അവശേഷിയ്ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago