HOME
DETAILS

പച്ചത്തേങ്ങ സംഭരണത്തില്‍ ക്രമക്കേടുള്ളതായി ആരോപണം

  
backup
August 23 2016 | 18:08 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


കഞ്ചിക്കോട്: ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ  ഭരണകാലത്ത് തണലില്‍ പച്ചത്തേങ്ങ സംഭരണത്തില്‍ നടന്ന ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പച്ചത്തേങ്ങ സംഭരിച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാരില്‍ നിന്നാണെന്നാണ് ആരോപണങ്ങളുയരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം കേരകര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കിയതിലും വ്യാപക അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായതായും പരാതിയുണ്ട്. പച്ചത്തേങ്ങ സംഭരിച്ചതിലെ ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം  നടത്തണമെന്നാണ് ജില്ലയിലെ കര്‍ഷകരുടെ ആവശ്യം. കേരകര്‍ഷകരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി രൂപീകരിച്ച സൊസൈറ്റികള്‍ മുഖേനയാണ് പച്ചത്തേങ്ങ സംഭരണവും ആനുകൂല്യ വിതരണവും നടത്തിയിരുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നിരവധി  സൊസൈറ്റികള്‍ക്ക് രൂപം കൊണ്ടിരുന്നു. ജില്ലയില്‍ 444 കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റികളാണുള്ളത്. രജിസ്‌ട്രേഷന്‍ ചെയ്തതിന്റെ കണക്കനുസരിച്ച് ജില്ലയില്‍ 57,094 ഹെക്ടറില്‍ കേരകൃഷിയിലൂടെ വര്‍ഷം 4080 ലക്ഷം തേങ്ങ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വാര്‍ഷിക ഉല്‍പ്പാദനം 161,681,802 തേങ്ങകളാണെന്നും 1,653,895 തെങ്ങുകളുണ്ടെന്നും കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ജില്ല തിരിച്ചുള്ള കണക്കില്‍ പറയുന്നു. ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് സൊസൈറ്റികള്‍ രൂപീകരിക്കുന്നതെങ്കിലും ഇതില്‍ ചില സൊസൈറ്റികള്‍  നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സൊസൈറ്റികളില്‍ നിരവധി ബിനാമി സംഘങ്ങളുണ്ടെങ്കിലും സൊസൈറ്റികളായി രജിസ്റ്റര്‍ ചെയ്ത ക്ലസ്റ്ററുകള്‍ മുഖേനയാണ് കേരകര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. ചാരിറ്റബിള്‍ ആക്ട് പ്രകാരമാണ് രജിസ്‌ട്രേഷനെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി, രാസവളം ജൈവവളം എന്നിവ നല്‍കുന്നത് ഈ ക്ലസ്റ്ററുകളിലൂടെയാണ്. ഏതാനും ചില ക്ലസ്റ്ററുകള്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചിട്ടുളളതെങ്കിലും ഭൂരിപക്ഷം ക്ലസ്റ്ററുകളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്കും ആനുകൂല്യം ലഭിച്ചിട്ടില്ല.
കേരകര്‍ഷകര്‍ക്ക് ശാസ്ത്രീയ കൃഷിരീതിയും സാങ്കേതിക വിദ്യയും ലഭ്യമാക്കുക, കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പ്പാദനം ഉണ്ടാക്കുക, ജൈവവള യൂണിറ്റ്, കൊപ്ര ഡ്രയര്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് നല്‍കുക, നാളികേര വിപണനത്തിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുക, ഇളനീര്‍ വില്‍പ്പനക്ക് വിപണിയുണ്ടാക്കുക അടക്കുമുള്ളവയാണ് ലക്ഷ്യമെങ്കിലും പച്ചത്തേങ്ങ സംഭരിച്ച് നല്ല വില ലഭ്യമാക്കുക എന്നതും പ്രധാന കര്‍ത്തവ്യമാണ്. 10 തെങ്ങുകളുള്ളവര്‍ക്കാണ് അംഗത്വത്തിന് അര്‍ഹത. എന്നാല്‍ 100 രൂപ പ്രവേശന ഫീസും 20 രൂപ വാര്‍ഷിക വരിസംഖ്യയും നല്‍കണം. സൊസൈറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യരീതിയിലാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പല സൊസൈറ്റികളിലും നടത്തിയിട്ടില്ലെന്നാണ്  ആരോപണം. പച്ചത്തേങ്ങ സംഭരിച്ചിട്ടേയില്ലെന്നാണ് കിഴക്കന്‍ മേഖലകളിലെ കര്‍ഷകര്‍ പറയുന്നത്.
കുടുംബത്തിലുള്ള അംഗങ്ങളുടെതടക്കം ഷെയറുകളായി 80,000 രൂപയുടെ ഷെയറുകള്‍ എടുത്തവര്‍ക്കും ഇതുവരെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന്  ചിലര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരത്തില്‍ നിരവധി കര്‍ഷകരാണ് പരാതിയുമായി മുന്നോട്ടു വന്നിട്ടുള്ളത്. തേങ്ങയ്ക്ക് വിലയില്ലാതെ വില്‍ക്കാന്‍ പോലും പറ്റാതെ കഷ്ടപ്പെടുന്ന കര്‍ഷകരെ സഹായിക്കാന്‍ സൊസൈറ്റികളില്‍ പലതും തയ്യാറായില്ല. കേര കര്‍ഷകര്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തട്ടിയെടുത്തവരെക്കുറിച്ച് അന്വേഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  36 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago