സംഘടനാ തെരഞ്ഞെടുപ്പുകളിലും പ്രായപരിധി നടപ്പാക്കാന്‍ സി.പി.എം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ടേം വ്യവസ്ഥകള്‍ക്കു പിന്നാലെ സംഘടനയിലും മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ സി.പി.എം ഒരുങ്ങുന്നു. സംഘടനാ രംഗത്ത് ഏരിയാ കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ 70 വയസ് പ്രായപരിധി കര്‍ശനമായി നടപ്പാക്കാനാണ് ആലോചന.
ജില്ലാ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റിയിലും പ്രായപരിധി മാനദണ്ഡം വരും. കഴിഞ്ഞ സമ്മേളനത്തില്‍ പ്രായപരിധി കൊണ്ടുവന്നെങ്കിലും ചില നേതാക്കള്‍ക്ക് ഇളവ് നല്‍കിയിരുന്നു. ഇനി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് ഇളവ് നല്‍കും. സെക്രട്ടറിമാര്‍ക്ക് മൂന്ന് ടേം കാലാവധി തുടരും. കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനും മാര്‍ഗനിര്‍ദേശം കൊണ്ടുവരും.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി പാര്‍ട്ടി സമ്മേളനങ്ങളിലേക്കാണ് സി.പി.എമ്മിന്റെ ശ്രദ്ധ. തുടര്‍ഭരണം രാഷ്ട്രീയമായി കേരളത്തിലെ സി.പി.എം നേതൃത്വത്തിന് പുതിയ അനുഭവമാണ്. തുടര്‍ച്ചയായി പത്തുവര്‍ഷം ഭരണത്തിലിരിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ മറികടന്ന് സംഘടനാരംഗവും ശക്തമാക്കി നിലനിര്‍ത്താനുള്ള പദ്ധതികളാണ് പാര്‍ട്ടി നടപ്പാക്കാനൊരുങ്ങുന്നത്.
പശ്ചിമ ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം അവസാനം തുടങ്ങേണ്ട സമ്മേളന ഷെഡ്യൂള്‍ ദേശീയ നേതൃത്വം ആദ്യം മാറ്റിയത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗവും ലോക്ഡൗണും വീണ്ടും സമ്മേളന നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കി.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തുടങ്ങേണ്ട ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറുമെന്നാണ് സൂചന. അടുത്ത മാസം തന്നെ ഷെഡ്യൂളില്‍ തീരുമാനമായേക്കും. വലിയ റാലികള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ സമ്പൂര്‍ണ വാക്‌സിനേഷനു ശേഷമാകും സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."