HOME
DETAILS
MAL
ഹെലികോപ്റ്ററിന് രണ്ടുവര്‍ഷം കൊണ്ട് ചെലവായത് 29 കോടി
backup
June 28 2021 | 04:06 AM
തിരുവനന്തപുരം: കേരള പൊലിസ് വാടകക്കെടുത്ത ഹെലികോപ്റ്ററിന് രണ്ടുവര്‍ഷം കൊണ്ട് ചെലവായത് 29 കോടി രൂപയെന്ന് കണക്കുകള്‍.
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ 2020 ഏപ്രിലിലാണ് പവന്‍ഹാന്‍സിന്റെ 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എന്ജിന് ഹെലികോപ്ടര്‍ കേരളത്തിലെത്തിയത്. കൊവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടെ മാസം ലക്ഷങ്ങള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നതില്‍ വിവാദമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ അത് വകവച്ചിരുന്നില്ല. ഒരു മാസത്തെ വാടകയായി 1,70,63,000 രൂപയാണ് ആഭ്യന്തരവകുപ്പ് നല്‍കുന്നത്. കഴിഞ്ഞ 17 മാസത്തെ വാടകയായി 29,00,71,000 രൂപയാണ് നല്‍കിയത്.
രോഗികളെ കൊണ്ടുപോകാന്‍ സൗകര്യമുണ്ടെങ്കിലും വളരെ അപൂര്‍വമായാണ് അതിനായി ഉപയോഗിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വാടക ഹെലികോപ്ടര്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."