HOME
DETAILS

മലമ്പുഴ ഇക്കോ ടൂറിസത്തിന് നിറം പകരാന്‍ വെറ്റിലക്കുളം വെള്ളച്ചാട്ടം

  
backup
August 23 2016 | 18:08 PM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

മലമ്പുഴ: കേരളത്തിന്റെ വൃന്ദാവനമായ മലമ്പുഴയില്‍ ഇക്കോ ടൂറിസത്തിന് സാധ്യതയൊരുക്കി എലിവാല്‍ വെറ്റിലക്കുളം വെള്ളച്ചാട്ടം ശ്രദ്ധേയാകര്‍ഷിക്കുന്നു. മലമ്പുഴ അകമലവാരത്ത് അണക്കെട്ടിനോട് ചേര്‍ന്നു കിടക്കുന്ന എലിവാല്‍ വനഭൂമി വനവിഭവങ്ങളാല്‍ സമൃദ്ധമാണ്.
സുന്ദര ഭൂപ്രകൃതി കൊണ്ട് അനുഗൃഹീതമായ പശ്ചിമഘട്ട താഴ്‌വരയിലെ അമൂല്യവനമാണ് എലിവാല്‍. സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ പാലമലയിലെ പാപ്പനളയില്‍ നിന്നൊഴുക്കുന്ന പുഴയിലാണ് വെറ്റിലക്കുളം വെള്ളച്ചാട്ടം.
പ്രകൃതിയിലെ ഈ വിസ്മയക്കാഴ്ച ആസ്വദിക്കാന്‍ മലമ്പുഴ ഡാമില്‍നിന്ന് ആനക്കല്ല് വഴി 22 കിലോമീറ്ററും വേനല്‍ക്കാലത്ത് തെക്കേ മലമ്പുഴവഴി ഏഴുകിലോമീറ്ററും യാത്ര ചെയ്താല്‍ എലിവാല്‍ വനഭൂമിയിലെത്തും. ഇവിടെനിന്ന് മൂന്നു കിലോമീറ്റര്‍ വനത്തിലൂടെ നടന്നാല്‍ വെറ്റിലക്കുളത്തിലെത്താം.
സമുദ്ര നിരപ്പില്‍ നിന്ന് 496 മീറ്റര്‍ ഉയരത്തില്‍ എല്ലാ സമയത്തും നിറഞ്ഞൊഴുകുമെന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. എലിവാലില്‍ നിന്ന് കാല്‍നടയായി പുഴയോരത്തിലൂടെയുള്ള യാത്ര മറക്കാനാവാത്ത് അനുഭവമാണ്.
വനത്തെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഏറെ വിജ്ഞാനപ്രദവുമാണ്. തേക്ക്, ഈട്ടി, കുളമാവ്, മരുത്, പടച്ചി, താന്നി, ഇരുള്‍, ആഞ്ഞിലി, ചൂരല്‍, ശതാവരി, കുറുന്തോട്ടി, ഓരില, മൂവില തുടങ്ങി മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടതിങ്ങിനില്‍ക്കുന്നു. വെള്ളക്കുരങ്ങ്, കേഴമാന്‍, മുയല്‍ക്കൂട്ടങ്ങള്‍ എന്നിവയ്‌ക്കൊപ്പം അപൂര്‍വയിനമായ വരയാടും ഇവിടെയുണ്ട്. മയില്‍, വേഴാമ്പല്‍, പച്ചപ്രാവുകള്‍, പരുന്ത്, കൊമ്പ്തൂക്കി തുടങ്ങി പക്ഷിക്കൂട്ടങ്ങളുടെ കലപിലശബ്ദവും കേള്‍ക്കാം. കാട്ടാനക്കൂട്ടവും ഇവിടെ പ്രധാനകാഴ്ചയാണ്.
വനംവകുപ്പിനു ടൂറിസം പക്കേജ് നടപ്പാക്കാന്‍ സാധ്യമാകും. മലമ്പുഴ സ്‌നേക്ക് പാര്‍ക്ക്, ഒന്നാം പുഴ, കവറക്കുണ്ട്, മായപ്പാറ, വെറ്റിലക്കുളം, ധോണി വെള്ളച്ചാട്ടം, താഴെ സപ്പാല്‍തോട്ടിലെ കല്ലുകുണ്ട് എന്നിങ്ങനെ കാഴ്ചകള്‍ അനേകമാണ്. അക്വേറിയം, ഒന്നാംപുഴ, ചെറുപുഴ, മയിലാടിപ്പുഴ, തൊടുങ്ങാപ്പാറ പുഴ, കാപ്പിത്തോട്ടം, തോട്, വേലാംപൊറ്റ പുഴ, കരിമ്പുഴ, നിത്യാഹരിതവനം, ഇലപൊഴിയും കാട്, പുല്‍മേട്, തേക്ക്‌തോട്ടം തുടങ്ങി വളരെ കുറഞ്ഞ ചെലവില്‍ പ്രകൃതിരമണീയവും മനുഷ്യനിര്‍മിതവുമായ നിരവധി കാഴ്ചകള്‍ കാണാം.
വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതി സ്‌നേഹികള്‍ക്കും പ്രകൃതിപഠനം, ട്രക്കിങ്ങിനും സാധ്യതയുണ്ട്. പുല്‍മേടുകളില്‍ മേഞ്ഞുനടക്കുന്ന വരയാട്, 2016 ലെ കണക്കനുസരിച്ച് 93 എണ്ണത്തെ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളച്ചാട്ടങ്ങളെ ഉള്‍പ്പെടുത്തി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയാല്‍ അത് സര്‍ക്കാരിനും വിനോദസഞ്ചാരികര്‍ക്കും ഏറെ ഗുണകരമാണ്.
പ്രദേശത്തെ ആദിവാസിസമൂഹത്തിനുള്‍പ്പെടെ സാമ്പത്തിക, സാമൂഹ്യമുന്നേറ്റത്തിനും ജീവിതനിലവാരമുയര്‍ത്താനും കഴിയും. പ്രകൃതിയെ തേടിയെത്തുന്നവര്‍ക്ക് താമസവും ഭക്ഷണവുമൊരുക്കിയും കച്ചവടത്തിലൂടെയും നാട്ടുകാര്‍ക്കും ഗുണമുണ്ടാകും. മലമ്പുഴ ഡാമിന്റെ ടൂറിസം സാധ്യതയും വളരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago