HOME
DETAILS

ഇനി കുറച്ച് കാശ് ചെലവാകും; ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയും വര്‍ധിച്ചു

  
backup
June 01 2023 | 05:06 AM

ola-s1-electric-scooter-price-hiked-following-fame-ii-subsidy-reduction

Ola S1 Electric Scooter Price Hiked Following FAME-II Subsidy Reduction

ബംഗളുരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു. രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫെയിം(FAME) പദ്ധതി പ്രകാരമുള്ള സബ്‌സിഡി കുറച്ചതാണ് വര്‍ധനയ്ക്ക് കാരണം. സബ്‌സിഡി കുറച്ചതോടെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ പതിയെ വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏകദേശം 15,000 രൂപയാണ് ഓല വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഓല ഇലക്ട്രിക് ഓല എസ്1ന്റെ വില 1,14,999 രൂപയില്‍ നിന്നും 1,29,999 രൂപയിലേക്ക് ഉയര്‍ന്നു. 84,999 രൂപയുണ്ടായിരുന്ന ഓല എസ്1എയറിന്റെ വില 99,999 രൂപയാക്കിയിട്ടുണ്ട്. എസ്1 സീരീസിലെ ഏറ്റവും ഉയര്‍ന്ന മോഡലായ ഓല എസ്1 പ്രൊയുടെ വില 1,24,999 രൂപയില്‍ നിന്നും 1,39,999 രൂപയായും കൂട്ടി.

കഴിഞ്ഞ മെയ് 21 നാണ് പുതുക്കിയ FAME II നിബന്ധനകള്‍ പ്രകാരം കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള സബ്‌സിഡി കിലോവാട്ടിന് 15000 രൂപയെന്നത് 10000 രൂപയാക്കി കുറയ്ക്കുന്നത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉല്‍പ്പാദനവും വില്‍പനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015ലാണ് ഫെയിം പദ്ധതി അവതരിപ്പിച്ചത്. 2019 ഏപ്രില്‍ ഒന്നിന് ആരംഭിച്ച ഫെയിമിന്റെ രണ്ടാം ഘട്ടം 2024 മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കുകയാണ്.

FAME II പദ്ധതി പ്രകാരം 4kWh ബാറ്ററിയുള്ള ഒല എസ്1 പ്രോക്ക് പരമാവധി 59,550 രൂപ സബ്‌സിഡിക്കാണ് അര്‍ഹതയുള്ളത്. വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയുടെ പരമാവധി 15% മാത്രമേ സബ്‌സിഡി നല്‍കാനാവൂ എന്ന പുതിയ ചട്ടമാണ് വൈദ്യുത സ്‌കൂട്ടറുകളുടെ വില കൂട്ടുന്നത്. നേരത്തെ ഇത് 40% ആയിരുന്നു. ഇതോടെ എസ്1ന് 44,700 രൂപ സബ്‌സിഡി ലഭിച്ചിരുന്നത് 20,678 രൂപയായി കുറയുകയായിരുന്നു.

ഓലയും ഏഥറുമടക്കം വില വര്‍ധനവ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഹീറോ ഇലക്ട്രിക്. സബ്‌സിഡി കുറച്ചാലും തങ്ങള്‍ ഇവികള്‍ക്ക് വില കൂട്ടില്ലെന്നാണ് ഹീറോ ഇലക്ട്രിക്കിന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago