HOME
DETAILS

80 ഹോട്ടലുകൾ, റിസോർട്ടുകൾ, മാളുകൾ; പുതിയ കൃത്രിമ ദ്വീപ് പ്രഖ്യാപിച്ച് ദുബായ്; പാം ജബൽ അലിയുടെ വിശേഷങ്ങളറിയാം

  
backup
June 01 2023 | 06:06 AM

dubai-constructing-new-island-palm-jebel-ali

ദുബായ്: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ദുബായ് നഗരം കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുകയാണ്. ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയ കൃത്രിമ ദ്വീപ് പരമ്പരയിൽ പുതിയ കൃത്രിമ ദ്വീപ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. പാം ജബൽ അലി എന്നാണ് പുതിയ കൃത്രിമ ദ്വീപിന് നാമകരണം ചെയ്തിട്ടുള്ളത്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദാണ് പുതിയ പാം ദ്വീപ് പ്രഖ്യാപിച്ചത്.

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ പുതിയ ശ്രദ്ധാകേന്ദ്രമായി മാറുന്ന തരത്തിലാണ് പാം ജബൽ അലിയുടെ നിർമാണം. അറേബ്യയുടെ അടയാളവും ഇഷ്ട മരവുമായ ഈന്തപ്പനയുടെ മാതൃകയിലാണ് പാം ജബൽ അലി നിർമിക്കുക. കൃത്രിമ ദ്വീപ് പദ്ധതികളായ പാം ജുമൈറക്കും, പാം ദേരക്കും പിന്നാലെയാണ് ദുബായ് പാം ജബൽ അലിയെ കൂടി ലോകത്തിന് സമ്മാനിക്കുന്നത്.

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് പാം ജബൽ അലി പ്രഖ്യാപിക്കുന്നു

റിയൽ എസ്റ്റേറ്റ് കമ്പനിയായ നഖീലാണ് പാം ജബൽ അലി യാഥാർഥ്യമാക്കുക. പാം ജുമൈറയുടെ രണ്ടിരട്ടി വലിപ്പം പാം ജബൽ അലിക്ക് ഉണ്ടാകും. 80-ലേറെ ഹോട്ടലുകളും റിസോര്‍ട്ടുകളും ദ്വീപിൽ ഉണ്ടാകും. ഇതിന് പുറമെ മറ്റു വിനോദ കേന്ദ്രങ്ങളും ഉണ്ടാകും. റസ്റ്റോറന്റുകൾ, മാളുകൾ, ബീച്ച് ക്ലബുകൾ തുടങ്ങിയവയും ഉണ്ടാകും.

"പാം ജുമൈറയുടെ ഇരട്ടി വലുപ്പമുള്ള, 110 കിലോമീറ്റർ തീരത്തോടുകൂടിയ ബീച്ചുകളും പച്ചപ്പും പാം ജബൽ അലിയിലെ നിവാസികൾക്ക് നല്ല ജീവിത നിലവാരം പ്രദാനം ചെയ്യും. കൂടാതെ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും 80-ലധികം ഹോട്ടലുകളും മാളുകളും മറ്റു ആകർഷണങ്ങളും ആസ്വദിക്കാൻ കഴിയും" - ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago