HOME
DETAILS
MAL
വടകര മുളിയേരി പീഡനം: മുന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍
backup
June 28 2021 | 05:06 AM
വടകര: പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍. പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ലിജീഷ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായിരുന്നു.
പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കൊയിലാണ്ടി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഞായറാഴ്ച പൊലിസിനൊപ്പമെത്തി യുവതി മൊഴിനല്‍കിയത്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പുപ്രകാരമാണ് നടപടി.
പീഡനം നടന്ന ബാങ്ക് റോഡിലെ വീട്ടിലെത്തിയും പൊലിസ് തെളിവുകള്‍ ശേഖരിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."