HOME
DETAILS

മതേതര സന്ദേശം പ്രചരിപ്പിക്കേണ്ടത് ചലച്ചിത്രങ്ങളുടെ കടമ: പി.ടി. കുഞ്ഞുമുഹമ്മദ്

  
backup
August 23 2016 | 18:08 PM

%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf


പാലക്കാട്: മതേതരത്വമാണു ലോകത്തെ നയിക്കുന്നതെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കേണ്ടതു ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകരുടെ കടമയാണെന്നു സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ്. പാലക്കാട് പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റിയും ലൈബ്രറി കൗണ്‍സിലും നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍സുമായി സഹചരിച്ചു നടത്തുന്ന  പ്രസ്‌ക്ലബ് നെഹ്‌റു ദേശീയ ഹ്രസ്വചിത്ര മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെറുമൊരു കംപ്യൂട്ടര്‍ കൊണ്ട് ഒരു ചലച്ചിത്രം നിര്‍മിക്കാനും അതു ലോകമാകെ പ്രദര്‍ശിപ്പിക്കാനും ഇന്നു സാധിക്കും. ഇതു നന്നായി പ്രയോജനപ്പെടുത്തുന്നതു ഹ്രസ്വചിത്ര സംവിധായകരാണ്. അതിനാല്‍ തന്നെ ഈ രംഗത്തേക്കു കൂടുതല്‍ പേര്‍ പ്രായഭേദമന്യേ കടന്നുവരും. ഏറെ അവഗണന ഏറ്റവുവാങ്ങുന്ന ദലിത് സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്‍കയ്യെടുക്കണം. 'വിശ്വാസപൂര്‍വം. മന്‍സൂര്‍' എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണു താനെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് അരുണ്‍ ശ്രീധര്‍ അധ്യക്ഷനായി. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍സ് സെക്രട്ടിയും സി.ഇ.ഒയുമായ ഡോ.പി.കൃഷ്ണകുമാര്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. കാസിം, ടി.ആര്‍. അജയന്‍, ജൂറി അംഗങ്ങളായ ചലച്ചിത്ര നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍, തിരക്കഥാകൃത്ത് സതീഷ് രാമകൃഷ്ണന്‍, എഴുത്തുകാരി എം.ബി. മിനി, കെ.കെ. മുസ്തഫ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആര്‍. ശശിശേഖര്‍, പ്രസ്‌ക്ലബ് സെക്രട്ടറി സി.ആര്‍. ദിനേശ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-09-2024

PSC/UPSC
  •  3 months ago
No Image

റൂവി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി ഡോക്ടർ മുജീബ് അഹമ്മദ് നെ തെരെഞ്ഞെടുത്തു

oman
  •  3 months ago
No Image

എഡിജിപിക്കെതിരായ പരാതി: വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  3 months ago
No Image

രഞ്ജിത്തിനെതിരായി രഹസ്യമൊഴി നല്‍കി പരാതിക്കാരി

Kerala
  •  3 months ago
No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago