സംസ്ഥാനത്ത് ബാറുകള്‍ ഇന്നുമുതല്‍; ബിയറും വൈനും മാത്രം പാര്‍സലായി നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. നേരത്തെ വെയര്‍ഹൗസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ മദ്യവില്പന നിര്‍ത്തി വെക്കുകയും ബാറുകള്‍ അടച്ചിടുകയും ചെയ്തിരുന്നു. ബാറുകള്‍ തുറക്കുമെങ്കിലും മദ്യം ഇല്ലാതെയാകും ബാറുകള്‍ പ്രവര്‍ത്തിക്കുക. ബിയറും വൈനും മാത്രമാകും വില്‍ക്കുകയെന്ന് ബാര്‍ ഉടമകള്‍ അറിയിച്ചു.
മദ്യത്തിന്റെ വില കൂട്ടിയതിനാലാണ് ബാറുകള്‍ അടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചത്. ബിവറേജസ് കോര്പ്പറേഷന് അധിക തുക ഈടാക്കുമെന്ന് ഉത്തരവിറക്കിയതോടെയാണ് ബാറുടമകള്‍ സമരത്തിലേക്ക് നീങ്ങിയത്.
സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല.
എന്നാല്‍ ബിയറിന്റേയും വൈനിന്റേയും വെയര്‍ഹൗസ് മാര്‍ജിന്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നില്ല. ഒപ്പം ബിയറിന്റേയും വൈനിന്റേയും കാലാവധി അവസാനിക്കാന്‍ പോവുകയാണ്. കാലാവധി അവസാനിച്ചാല്‍ ഇവ ഉപയോഗശൂന്യമാകും. ഈ സാഹചര്യത്തിലാണ് ബാര്‍ ഉടമകള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."