HOME
DETAILS
MAL
സുഹൃത്ത് ബലാത്സംഗം ചെയ്യപ്പെട്ടു; എം.സി ജോസഫൈന് പ്രതിക്കായി ഇടപെട്ടു; ഗുരുതര ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി
backup
June 28 2021 | 06:06 AM
തൃശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസില്‍ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. 2016ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്സണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തെന്നും പ്രതി പെണ്‍ക്കുട്ടിയെ ഇപ്പോഴും മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു.
ഇതുസംബന്ധിച്ച് ആളൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മോശം അനുഭവമാണ് നേരിട്ടതെന്നും കഴിഞ്ഞ ദിവസം രാജി വെച്ച വനിത കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."