ക്രഷര്‍ യൂനിറ്റിനെതിരായ ആരോപണം അടിസ്ഥാനരഹിതം: ചെയര്‍പേഴ്‌സണ്‍
ചെര്‍പ്പുളശേരി: ഗ്രാമ പഞ്ചായത്തില്‍ 2010ല്‍ പി.ടി. ഹുസൈന്‍ ഹാജിക്ക് കെട്ടിട നിര്‍മാണത്തിനും 335 എച്ച്.പി.യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനുമായി അനുമതി അപേക്ഷ സമര്‍പ്പിക്കുകയും, അന്നത്തെ ഭരണ സമിതി തീരുമാനപ്രകാരം ഡി.എം.ഒ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കുന്നത്ത് പറഞ്ഞു. യോഗത്തിലെ തീരുമാനപ്രകാരം വിവിധ വകുപ്പുകളുടെ നിരാക്ഷേപ പത്രം ലഭിക്കുന്നതനുസരിച്ച് ലൈസന്‍സ് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചീഫ് പ്ലാനറുടെ അനുമതിയെ തുടര്‍ന്ന് 2013 ല്‍ നിര്‍മാണാനുമതി പുതുക്കി നല്‍കുകയും ചെയ്തു.
വീണ്ടും 2014 ല്‍ അഷ്‌റഫ് എം.എയുടെ അപേക്ഷ പ്രകാരം 2014 മുതല്‍ 2017 വരെ നിര്‍മാണാനുമതി പുതുക്കി നല്‍കിയതായും രേഖകളില്‍ ഉണ്ട്.
ഇതിനിടെ 2015 ലെ പരാതി പ്രകാരം ഭരണ സമിതി ക്രഷര്‍ യൂനിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് നോട്ടീസ് നല്‍കി. 2015 ല്‍ തന്നെ ഹൈക്കോടതി ഉത്തരവ് പ്രകാരം സ്റ്റേ ചെയ്തു.
നിലവില്‍ കേരള പോല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, മൈനിങ് ജിയോജളി, ഫാക്ടറി ആന്‍ഡ് ബോയിലേഴ്‌സ് എന്നിവയുടെ അനുമതി ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണാനുമതിയും, 335 എച്ച്.പി. യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കാനുള്ള അനുമതിയും നിലവിലുള്ളതിനാലും അനുബന്ധ അനുമതിക്കായി ഉടമകള്‍ സമര്‍പ്പിച്ച നിരാക്ഷേപ പത്രം ലഭിക്കുന്നതിനുള്ള അപേക്ഷ അനിശ്ചിതമായി നീട്ടിവെയ്ക്കാനാകില്ലെന്നതിനാലും വിദഗ്ദ നിയമോപദേശം ലഭിച്ചതിനാല്‍ ഭരണനിര്‍വ്വഹണത്തിന് അത്യന്താപേക്ഷിതമായ നടപടി എന്ന നിലയിലാണ് നിരാക്ഷേപ പത്രം നല്‍കാന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് ഉന്നത വകപ്പുകളുടെ അനുമതിപത്രം ലഭ്യമാക്കേണ്ട ഉത്തരവാദിത്വം ക്രഷര്‍ ഉടമകള്‍ക്കാണ്. ആറു വകുപ്പുകളുടെ അനുമതിപത്രം ലഭ്യമാക്കിയാല്‍ മാത്രമേ നഗരസഭ നല്‍കേണ്ട ലൈസന്‍സ് നല്‍കേണ്ടതുള്ളൂ എന്ന നിലവിലെ നിയമമാണ് ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ നഗരസഭ സ്വീകരിച്ചതെന്നിരിക്കെ മറിച്ചുള്ള പ്രചരണം തെറ്റാണെന്ന് ചെയര്‍പേഴ്‌സണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ.കെ.എ. അസിസ്, സി.എ. ബക്കര്‍, പി.പി വിനോദ് കുമാര്‍, കെ.എം. ഇസ്ഹാഖ്, രാം കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."