HOME
DETAILS

ശാസ്ത്രത്തിൻ്റെ നിറകൺചിരി

  
backup
July 13 2022 | 19:07 PM

78652345632-3-2022-editorial


പ്രപഞ്ചത്തിന്റെ വിശാലതയിലേക്കും അനന്തതയിലേക്കും മനുഷ്യന് കാഴ്ചയും ചിന്തയും തുറന്നുനൽകി ജെയിംസ് വെബ് ബഹിരാകാശ ടെലസ്‌കോപ് മിഴി തുറന്നിരിക്കുന്നു. ആരും പോകാത്ത ദൂരത്തെ, ആരും കാണാത്ത കാഴ്ചകളാണ് ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ് ഭൂമിയിലെ ജനങ്ങൾക്കു മുന്നിൽ അനാവരണം ചെയ്യുന്നത്. പ്രപഞ്ചവും അതിന്റെ വിശാലതയും കെട്ടുകഥകളോ ഊഹാപോഹങ്ങളോ അല്ലെന്നും പ്രപഞ്ചത്തിന്റെ വലുപ്പം കണക്കാക്കുമ്പോൾ മണൽത്തരിയുടെ വലിപ്പം പോലും നാം അധിവസിക്കുന്ന ഭൂമിക്കില്ലെന്നുമുള്ള യാഥാർഥ്യം കൂടിയാണ് ജെയിംസ് വെബ് ടെലസ്‌കോപ്പിന്റെ ചിത്രങ്ങൾ നൽകുന്നത്. ഇൻഫ്രാറെഡ് ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഇത്രയും വ്യക്തതയാർന്ന ചിത്രം പകർത്തിയെന്നത് ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളിലൊന്നാണ്. നാസയുടെ ഗവേഷണങ്ങളും കണ്ടെത്തലുകളും സാധാരണ പുറത്തുവിടുന്നത് നാസ തന്നെയാണ്. പക്ഷേ ഇത്തവണ ജെയിംസ് വെബ് ടെലസ്‌കോപ്പിന്റെ ആദ്യ ചിത്രങ്ങൾ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പുറത്തുവിട്ടത് ആ നേട്ടത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഇതുവരെ ആർക്കും കഴിയാത്ത സാധ്യതകൾ നമുക്കു കാണാനാകുമെന്നും ആരും പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് നമുക്ക് പോകാനാകുമെന്നുമാണ് ജോ ബൈഡൻ ചിത്രം പുറത്തുവിട്ട ശേഷം പ്രതികരിച്ചത്. 2021 ഡിസംബർ 25നാണ് ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ് വിക്ഷേപിച്ചത്. 1960 കളിൽ നാസ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജെയിംസ് ഇ വെബിന്റെ പേരാണ് നാസ ടെലസ്‌കോപ്പിന് നൽകിയത്. 1949 മുതൽ 1952 വരെ യു.എസ് അണ്ടർ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.
ഇതിന്റെ മുൻഗാമിയായ ഹബിൾ സ്‌പേസ് ടെലസ്‌കോപ് ആയിരുന്നു നമുക്ക് ഇതുവരെ പ്രപഞ്ചത്തിന്റെ നിഗൂഢതകൾ വെളിപ്പെടുത്തിയിരുന്നത്. പക്ഷേ, ജെയിംസ് വെബ് നൽകിയ ആദ്യ ചിത്രങ്ങളുടെ വ്യക്തത ഹബിൾ നൽകിയ ചിത്രങ്ങൾക്കുണ്ടായിരുന്നില്ല. ലോകത്തെ ഏറ്റവും ശക്തിയേറിയതും വ്യക്തതയുള്ളതുമായ ബഹിരാകാശ ടെലസ്‌കോപ് ആണ് ജെയിംസ് വെബ് എന്നതാണ് ഇതു വ്യക്തമാക്കുന്നത്. പ്രപഞ്ച രഹസ്യങ്ങളെ വെളിപ്പെടുത്തുകയെന്ന നാസയുടെ പദ്ധതിയായ അൺഫോൾഡ് ദി യൂനിവേഴ്‌സ് എന്നതിന്റെ ആദ്യപടിയാണ് ജെയിംസ് വെബ് ബഹിരാകാശ ടെലസ്‌കോപ്. ഭൂമിയിൽ നിന്ന് 2,500 പ്രകാശവർഷം അകലെയുള്ള നെബുല നക്ഷത്രസമൂഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ജെയിംസ് വെബ് ടെലസ്‌കോപ്പ് അയച്ചു. നെബുലക്കു ചുറ്റും വാതകവും പൊടിയും നിറഞ്ഞ അന്തരീക്ഷവും കാണാനായി. പല നക്ഷത്രങ്ങളിൽ നിന്നുമുള്ള പ്രകാശം ഭൂമിയിലെ നമ്മുടെ കണ്ണിൽ എത്തുന്നത് വർഷങ്ങളോളം യാത്ര ചെയ്ത ശേഷമാണ് എന്ന വസ്തുതയും നമ്മെ അത്ഭുതപ്പെടുത്തും. അത്രയും അനന്തമാണ് പ്രപഞ്ചമെന്ന് മനുഷ്യനെ ഓർമപ്പെടുത്തുകയാണ് ശാസ്ത്രത്തിന്റെ ഇത്തരം കണ്ടെത്തലുകൾ.


വിദൂര ഗ്രഹങ്ങളിൽ ജലസാന്നിധ്യത്തിന്റെ തെളിവും ജെയിംസ് വെബ് ടെലസ്‌കോപ്പിന്റെ പുതിയ ദൃശ്യങ്ങളിലുണ്ട്. സൂര്യനെപ്പോലെയുള്ള നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിലാണ് മേഘത്തിന് സമാനമായ അന്തരീക്ഷവും വാതകങ്ങളും ചൂടും കണ്ടെത്തിയത്. ആയിരത്തിലേറെ പ്രകാശവർഷങ്ങൾ അകലെയാണിത്. ഇത്തരം അനേകം കണ്ടെത്തലുകൾ അടുത്ത ദിവസം വരാനിരിക്കുകയാണ്. ക്ഷീരപഥത്തിന്റെ വിപ്ലവം, തമോഗർത്തങ്ങളുടെ രഹസ്യങ്ങളുടെ ചുരുളഴിക്കൽ എന്നിവ ഇത്തരം ശക്തിയേറിയ ബഹിരാകാശ ടെലസ്‌കോപ്പുകൾക്ക് നിർവഹിക്കാനുണ്ട്. 2016ൽ 1000 കോടി യു.എസ് ഡോളറാണ് ജെയിംസ് വെബ് ടെലസ്‌കോപ്പിനായി നാസക്ക് യു.എസ് സർക്കാർ അനുവദിച്ചത്. ഏരിയൻ 5 ഇ.സി.എ റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചു. 20.19 മീറ്റർ നീളവും 14.16 മീറ്റർ വീതിയുമുള്ള കുഞ്ഞൻ ടെലസ്‌കോപ്. എസ് ബാന്റിലാണ് ജെയിംസ് വെബ് ടെലസ്‌കോപ് ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ നിന്ന് സന്ദേശങ്ങൾ അയക്കുന്നത്.


നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കുക, ക്ഷീരപഥത്തെ വീക്ഷിക്കുക, ഗ്രഹങ്ങളെ കുറിച്ചറിയുക തുടങ്ങിയ ദൗത്യങ്ങളാണ് ജെയിംസ് വെബ് ബഹിരാകാശ ടെലസ്‌കോപ്പിന് നിർവഹിക്കാനുള്ളത്. ഇതിനകം നക്ഷത്രങ്ങളുടെ തുടക്കവും ഒടുക്കവും എങ്ങനെയെന്ന് സൂചനകൾ നൽകുന്ന ചിത്രങ്ങളും ടെലസ്‌കോപ് അയച്ചു. ചെറുതും വലുതുമായ നക്ഷത്രങ്ങൾ, തെളിച്ചം കൂടിയതും കുറഞ്ഞതുമായ നക്ഷത്രങ്ങൾ, അന്തരീക്ഷമുള്ള ഗ്രഹങ്ങൾ... അങ്ങനെ പ്രപഞ്ചവിസ്മയത്തിന്റെ രഹസ്യം തേടുകയാണ് ബഹിരാകാശ ടെലസ്‌കോപ്. അങ്ങകലെ ഭൂമിക്ക് സമാനമായ അന്തരീക്ഷമുള്ള ഗ്രഹമുണ്ടോ അവിടെ ജീവനുണ്ടോയെന്ന ശാസ്ത്രത്തിന്റെ കൗതുകത്തിന് ഉത്തരം തേടുക കൂടിയാണ് ദൗത്യം.


ഒരു നക്ഷത്രത്തിന്റെ മരണം എന്ന് വിശേഷിപ്പിക്കുന്ന അവസാനത്തെ കത്തിത്തീരൽ എങ്ങനെ എന്നെല്ലാം ബഹിരാകാശ ടെലസ്‌കോപ് ഉപയോഗിച്ച് പഠിക്കാനാകും. കഴിഞ്ഞ ആറു മാസമായി ജെയിംസ് വെബ് ടെലസ്‌കോപ്പിന്റെ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. അടുത്ത 20 വർഷത്തോളം ബഹിരാകാശത്ത് ജെയിംസ് വെബിന് ഗവേഷണം തുടരാൻ കഴിയുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ. നേരത്തെയുള്ള ചൊവ്വാദൗത്യങ്ങളിൽ ഉപയോഗിച്ച പര്യവേക്ഷണ പേടകങ്ങൾ നാസ കണക്കുകൂട്ടിയതിന്റെ ഇരട്ടിയിലധികം കാലം വിജയകരമായി പ്രവർത്തനം നടത്തിയ ചരിത്രമുണ്ട്. അങ്ങനെയെങ്കിൽ ജെയിംസ് വെബിന്റെ ആയുസ് കൂടും. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെ കുറിച്ച് ശാസ്ത്രത്തിന് മുന്നിൽ അനേകം കാര്യങ്ങൾ കണ്ടെത്താനുണ്ട്. മതഗ്രന്ഥങ്ങളിലും മറ്റും പറഞ്ഞ അറിവുകളാണ് മനുഷ്യർക്ക് പ്രപഞ്ചത്തെ കുറിച്ച് നേരത്തെ ഉണ്ടായിരുന്നത് . പ്രപഞ്ചം മഹാവിസ്മയമാണെന്ന് പിന്നീട് ശാസ്ത്ര കണ്ടെത്തലുകൾ മനുഷ്യർക്ക് മുന്നിൽ വെളിപ്പെടുത്തി. 1350 കോടി വർഷം പഴക്കമുണ്ടെന്ന് കരുതുന്ന പ്രപഞ്ചത്തിന്റെ വിസ്മയങ്ങൾ ഇപ്പോഴും മനുഷ്യർക്ക് മുന്നിൽ പൂർണമായോ ഭൂരിഭാഗമോ അനാവരണം ചെയ്യപ്പെട്ടിട്ടില്ല. അതിനുള്ള ചെറിയ, വലിയ ശ്രമങ്ങളാണ് നാസ ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തുന്നത്.

ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിന് വേഗത പകരുന്നതാണ് ബഹിരാകാശ ടെലസ്‌കോപ്പുകളുടെ ആധുനിക ഗവേഷണങ്ങൾ. ക്ഷീരപഥത്തിന്റെ ഗ്രഹങ്ങളുടെ അന്തരീക്ഷം പഠിക്കുകയാണ് ഇതിനുവേണ്ടത്. ടെലസ്‌കോപ്പുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ആകാശത്തെ പുതിയ രീതിയിൽ ദർശിച്ചാൽ പുതിയ കാര്യങ്ങളാണ് എപ്പോഴും കണ്ടെത്താനാകുകയെന്ന് ബ്രിട്ടീഷ് ബഹിരാകാശ ഗവേഷകനായ പ്രൊഫ. ഗില്ലിയൻ റൈറ്റ് പറയുന്നു. ജെയിംസ് വെബ് ടെലസ്‌കോപ്പിന്റെ അണിയറ പ്രവർത്തനങ്ങളിൽ മലയാളി സാന്നിധ്യമുണ്ടെന്നതും നമുക്ക് അഭിമാനിക്കാവുന്നതാണ്. അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന കൂടുതൽ അറിവുകൾ മാനവ സമൂഹത്തിന് ലഭ്യമാക്കാനുള്ള നാസയുടെ ഗവേഷണങ്ങൾ പുതു പ്രതീക്ഷകളാണ് നൽകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago