HOME
DETAILS
MAL
വിദേശത്തു നിന്ന് വന്നയാള്‍ക്ക് മങ്കി പോക്സെന്ന് സംശയം; നിരീക്ഷണത്തില്‍, സാമ്പിള്‍ പരിശോധനക്കയച്ചു
backup
July 14 2022 | 03:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങ് വസൂരിയെന്ന് (മങ്കി പോക്സ്) സംശയം. യു.എ.ഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളുകള്‍ പരിശോധനക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
രോഗലക്ഷണം കണ്ടെത്തിയ ആള്‍ക്ക് സമ്പര്‍ക്കം ഉണ്ട്. പരിശോധനാഫലം വൈകിട്ടോടെ വരും. ഇയാള്‍ക്ക് പനിയുടെ ലക്ഷണമാണുള്ളത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരും.ശരീര ശ്രവങ്ങളിലൂടെയാണ് രോഗം പകരുക. മരണ നിരക്ക് കുറവാണ്. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."