മഴയില്ല; ഇന്ദ്രദേവനെ പ്രീതിപ്പെടുത്താന്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍
ലക്‌നൗ: മഴ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ പിപര്‍ദിയൂറയിലാണ് സംഭവം. ബി.ജെ.പി എം.എല്‍.എ ജയ് മംഗള്‍ കനോജിയയെയും മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്‌സ്വാളിനെയുമാണ് ചെളിവെള്ളത്തില്‍ കുളിപ്പിച്ചത്.
ഇരുവരെയും ചെളിയില്‍ മുക്കിയ ശേഷം സ്ത്രീകള്‍ ഇന്ദ്രദേവനെ പ്രസാദിപ്പിക്കാന്‍ നാടന്‍ പാട്ടുകള്‍ പാടുകയും ചെയ്തു. ഇതോടെ ഇന്ദ്രന്‍ സന്തോഷവാനായിരിക്കുമെന്നും മഴയിലൂടെ അനുഗ്രഹിക്കുമെന്നും സ്ത്രീകള്‍ പറഞ്ഞു. പ്രദേശത്തെ ഉന്നതരും ആദരണീയരുമായ വ്യക്തികള്‍ ചെളിയില്‍ കുളിച്ചാല്‍, മഴദൈവം പ്രസാദിക്കുകയും ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം.
ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നെന്ന് എം.എല്‍.എയുടെ വ്കതമാക്കി. ''ഈ കാലാവസ്ഥയില്‍ ആളുകള്‍ കഷ്ടപ്പെടുന്നു. വിളകള്‍ ഉണങ്ങുന്നു. ഇതൊരു പഴയ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആചാരമാണ്. ഞങ്ങള്‍ അതിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു'' അദ്ദേഹം പറഞ്ഞു.
ഒരാളുടെമേല്‍ ചെളി വാരിയെറിയുകയോ ചെളിയില്‍ കുളിപ്പിക്കുകയോ ചെയ്യുന്നതിലൂടെ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താമെന്നാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസം.
#WATCH | Women in Pipardeura area of Maharajganj in Uttar Pradesh throw mud at MLA believing this will bring a good spell of rainfall for the season pic.twitter.com/BMFLHDgYxb
— ANI UP/Uttarakhand (@ANINewsUP) July 13, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."