സിയാറത്ത്, തീര്‍ത്ഥാടന യാത്രയുമായി മലപ്പുറം കെ.എസ്.ആര്.ടി.സി
മലപ്പുറം: തീര്‍ഥാടന യാത്രയും സിയാറത്ത് ടൂറുമായി മലപ്പുറം കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. ജൂണ്‍ മാസത്തിലാണ് യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ കൊട്ടിയൂര്‍, മൃദംഗശൈലേശ്വരി അല്ലെങ്കില്‍ പെരളശ്ശേരി, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് ജില്ലയിലെ 3 യൂണിറ്റുകളില്‍നിന്ന് തീര്‍ഥാടനയാത്ര നടത്തും. ബലി പെരുന്നാളിനോടനുബന്ധിച്ചാണ് വിവിധ മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള സിയാറത്ത് യാത്ര നടത്തുക.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രം വഴിയുള്ള തീര്‍ഥാടനയാത്ര മലപ്പുറത്തുനിന്ന് 7ന് പുലര്‍ച്ചെ 4ന് ആണ് പുറപ്പെടുക. പൊന്നാനിയില്‍ നിന്ന് 10ന് പുലര്‍ച്ചെ 3നും പെരിന്തല്‍മണ്ണയില്‍നിന്ന് അന്ന് 4നുമാണ് പുറപ്പെടുക.
അതത് ദിവസങ്ങളില്‍ അര്‍ധരാത്രിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. മലബാറിലെ വിവിധ മുസ്ലിം പള്ളികളും മഖാമുകളും കേന്ദ്രീകരിച്ചാണ് സിയാറത്ത് യാത്ര ഉദ്ദേശിക്കുന്നത്. യാത്രാപദ്ധതി അനുമതിക്കായി കേന്ദ്ര ഓഫിസിലേക്ക് അയച്ചിട്ടുണ്ട്. ബുക്കിങ്ങിന് അനുസരിച്ച് പാക്കേജുകള്‍ ക്രമീകരിക്കും.
ksrtc-budget-tourism-malappuram-pilgrimage-journey
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."