ഗൂഗിള്‍ പേ, ഫോണ്‍ പേ മുതലായ ആപ്പുകള്‍ വഴി പണം അയക്കാന്‍ സാധിക്കുന്നില്ലെ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Can't send money through apps like Google Pay, Phone Pay, etc.? maybe these are the reasons
പണത്തിന്റെ ഡിജിറ്റല്‍ വിനിമയം നമുക്കിടയില്‍ ഇന്ന് കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ലിക്വിഡ് രൂപത്തില്‍ പണമിടപാടുകള്‍ നടത്തുന്നതിന് പകരം ഗൂഗിള്‍ പേ, ഫോണ്‍ പേ മുതലായ യു.പി.ഐ ആപ്പുകള്‍ വഴി പണവിനിമയം സാധ്യമാക്കുന്നതിനാണ് ഇന്ന് കൂടുതല്‍ പേരും മുന്‍ഗണന നല്‍കുന്നത്. പണം കൊണ്ട് നടക്കുന്നതിനും, സൂക്ഷിച്ച് വെക്കുന്നതിനുമുളള എളുപ്പമാണ് കൂടതല്‍ പേരെയും യു.പി.ഐ ഇടപാടുകളിലേക്ക് ആകര്‍ഷിച്ചത്. കൂടാതെ പണമിടപാടുകള്‍ക്ക് ശേഷം ലഭിക്കുന്ന റിവാര്‍ഡുകളും യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ച് പണം വിനിമയം ചെയ്യുന്നതിന്റെ ഒരു നേട്ടമാണ്.
എന്നാല്‍ ട്രാന്‍സാക്ഷനുകള്‍ ഫെയില്‍ ആകുന്നത് യു.പി.ഐ ആപ്പ് ഉപയോഗിക്കുന്നവരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുകളാണ് വരുത്തി വെക്കുന്നത്. പലപ്പോഴും കടയുടമകളുമായുളള തര്‍ക്കത്തിന് വരെ ഇത്തരം ട്രാന്‍സാക്ഷന്‍ ഇടപാടുകളിലെ പരാജയം കാരണമാകുന്നു.പല കാരണങ്ങള്‍ കൊണ്ടും യു.പി.ഐ ഇടപാടുകള്‍ പരാജയപ്പെടാന്‍ ഇടവരുന്നുണ്ട്. അതിനാല്‍ തന്നെ ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പ് അത് പരാജയപ്പെടാന്‍ സാധ്യതയുണ്ടോ? എന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും.
ട്രാന്‍സാക്ഷന്‍ പരിധി കഴിഞ്ഞുളള യു.പി.ഐ ഇടപാടുകള്‍ പരാജയപ്പെടുന്നതാണ്. ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ വരെയാണ് യു.പി.ഐ വഴി വിനിമയം ചെയ്യാന്‍ സാധിക്കുന്നത്. അത് പോലെ തന്നെ ഒരു ദിവസം 10 ഇടപാടുകള്‍ മാത്രമെ യു.പി.ഐ വഴി നടത്താന്‍ സാധിക്കൂ. ഈ പരിധികള്‍ കഴിഞ്ഞാല്‍ ആ ഇടപാടുകള്‍ പരാജയപ്പെടുന്നതാണ്.ബാങ്കിന്റെ സര്‍വറുകള്‍ തകരാറിലാണെങ്കിലും യു.പി.ഐ ഇടപാടുകള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ ഇത്തരം അവസരങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി ഒന്നിലധികം, ബാങ്ക് അക്കൗണ്ടുകള്‍ യു.പി.ഐ ഐ.ഡിയിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. യു.പി.ഐ പിന്‍, അയക്കുന്നയാളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമായിരിക്കുക എന്നതും യു.പി.ഐ ഇടപാടുകള്‍ ഫെയിലാകാതെയിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.നല്ല നെറ്റ് വര്‍ക്ക് കവറേജ് ഉളളയിടങ്ങളില്‍ നിന്നും യു.പി.ഐ ഇടപാടുകള്‍ നടത്തിയില്ലെങ്കില്‍ അത് പരാജയപ്പെടാനുളള സാധ്യത കൂടുതലാണ്. അത്‌കൊണ്ട് തന്നെ ഫോണില്‍ ഡാറ്റാ ബാലന്‍സോ അല്ലെങ്കില്‍ റേഞ്ച് കുറവോ ഉളള സാഹചര്യങ്ങളില്‍ യു.പി.ഐ ഇടപാടിന് മുതിരരുത്.
Content Highlights: Can't send money through apps like Google Pay, Phone Pay, etc.? maybe these are the reasons
ഗൂഗിള്‍ പേ, ഫോണ്‍ പേ മുതലായ ആപ്പുകള്‍ വഴി പണം അയക്കാന്‍ സാധിക്കുന്നില്ലെ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."