'ഒരു മഹതി സര്‍ക്കാരിനെതിരെ പ്രസംഗിച്ചു, ആ മഹതി വിധവയായിപ്പോയി' കെ.കെ രമയ്‌ക്കെതിരെ എം.എം മണി. ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമയെ നിയമസഭയില്‍ അധിക്ഷേപിച്ച് മുന്‍മന്ത്രി എം.എം മണി. 'ഒരു മഹതി സര്‍ക്കാരിനെതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികളല്ല' എം.എം മണി നിയമസഭയില്‍ പറഞ്ഞു. പൊലീസിനെതിരെ കെ.കെ രമ വിമര്‍ശനമുന്നയിച്ചപ്പോളാണ് അദ്ദേഹത്തിന്റെ മോശം പരാമര്‍ശം.
എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു. അതേസമയം താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്ന് എം.എം മണി വ്യക്തമാക്കി. പരാമര്‍ശം കേട്ട് ബഹളം വെച്ച പ്രതിപക്ഷത്തിന് എതിരെ 'മിണ്ടാതിരിയെടാ ഉവ്വേ' എന്നായിരുന്നു മണിയുടെ പ്രതികരണം.
മുഖ്യമന്ത്രിയും എം.എം മണിയെ ന്യായീകരിച്ച് രംഗത്തെത്തി. കെ.കെ രമ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് എം.എം മണി വ്യക്തമാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രസ്താവനയില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."