ട്രെയിനിന് തീവെച്ചത് പശ്ചിമബംഗാള്‍ സ്വദേശിതന്നെ, പ്രകോപനകാരണം ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയെന്ന് ഐ.ജി
ട്രെയിനിന് തീവെച്ചത് പശ്ചിമബംഗാള്‍ സ്വദേശിതന്നെ
കണ്ണൂര്‍: ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ തീവയ്പ് നടത്തിയത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള പശ്ചിമബംഗാള്‍ സ്വദേശിതന്നെയെന്ന് പൊലിസ്. തീവെച്ചത് തീപ്പെട്ടി ഉപയോഗിച്ചാണ്.
ഇയാള്‍ ഭിക്ഷയാചിക്കാനായാണ് ഇവിടെയെത്തിയത്. തലശ്ശേരിയിലെത്തിയത് മൂന്ന് ദിവസം മുമ്പ് മാത്രമാണെന്നും എന്നാല്‍ ഇയാള്‍ക്ക് ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് പ്രകോപനത്തിനുകാരണമെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നതെന്നും ഇയാള്‍ക്ക് മറ്റുലക്ഷ്യങ്ങളുണ്ടെന്ന് നിലവില്‍ സൂചനയില്ലെന്നും ഐ.ജി നീരജ് ഗുപ്ത വ്യക്തമാക്കി.
അതേ സമയം അന്വേഷണവുമായി ബന്ധപ്പെട്ട് പൊലിസ് സംഘം കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയിലെത്തിയത്. കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയെ കുറിച്ച് അന്വേഷിക്കാനാണ് കേരള പൊലിസ് കൊല്‍ക്കത്തയിലെത്തിയത്.
ഇയാളുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് ട്രെയിന്‍ ബോഗിക്ക് തീ വെച്ചതെന്നാണ് പ്രതി പൊലിസിന് നല്‍കിയ മൊഴി. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് വിവരം. ഇത് ശരിയാണോ പ്രതിക്ക് മറ്റ് തീവ്രവാദ ബന്ധങ്ങളെന്തെങ്കിലുമുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് കേരളാ സംഘം ബംഗാളിലെത്തിയത്. കസ്റ്റഡിയിലുള്ളയാള്‍ മുമ്പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് മുമ്പ് തീയിട്ടയാളാണ്. റെയില്‍വേ അധികൃതര്‍ പൊലിസില്‍ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാള്‍ അന്ന് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്.
എലത്തൂര്‍ തീവെപ്പ് കേസില്‍ കണ്ണൂര്‍ റയില്‍ വേ സ്റ്റേഷനിലടക്കം ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."