വാനര വസൂരി: രോഗിയുടെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തില്‍
തിരുവനന്തപുരം: വാനര വസൂരി (monkey pox) സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. നിരീക്ഷണത്തിലുള്ളവര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല. ജില്ലകളില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതിനിടെ വാനര വസൂരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വേണ്ട നിര്‍ദേശങ്ങളുംസഹായങ്ങളും സംഘം നല്‍കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടര്‍മാരുമാണ് സംഘത്തിലുള്ളത്. സംഘത്തില്‍ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കണം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വളരെ അടുത്ത് സമ്പര്‍ക്കമുണ്ടെങ്കില്‍ മാത്രമേ രോഗം പകരൂ. നിലവില്‍ രോഗം സ്ഥിരീകരിച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ 21 ദിവസമാണ് ഇന്‍കുബേഷന്‍ പിരീയഡ്. രോഗം സ്ഥിരീകരിച്ച ആളുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."