48 ട്രെയിനുകള്‍ റദ്ദാക്കി, 39 ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു
തിരുവനന്തപുരം: ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് 48 ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകളും റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസും കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസുമാണ് റദ്ദാക്കിയത്.
കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ജൂണ്‍ ഒന്നിന് യാത്ര തിരിച്ച സില്‍ച്ചര്‍ തിരുവനന്തപുരം, ദിബ്രുഗര്‍ കന്യാകുമാരി, ഷാലിമാര്‍ തിരുവനന്തപുരം ട്രെയിനുകളും ഇന്നലെ പുറപ്പെട്ട പാറ്റ്‌ന എറണാകുളം എക്‌സ്പ്രസും തിരിച്ചുവിട്ടു. 39 ട്രെയിനുകളാണ് വഴിതിരിച്ചു വിടുന്നത്.
ഭുവനേശ്വര്‍ വഴിയുള്ള എല്ലാ ട്രയിന്‍ സര്‍വിസുകളും റദ്ദാക്കി. ഇന്നലെ രാത്രി 7:20നാണ് ഒഡീഷയിലെ ബാലസോര്‍ ജില്ലയ്ക്ക് സമീപം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍ ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു.
ഒഡിഷക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാല്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി.
ട്രെയിനില്‍ എത്ര പേരുണ്ടായിരുന്നുവെന്നതിലടക്കം ഇനിയും വ്യക്തതയായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകള്‍ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. സിഗ്‌നലിംഗ് സംവിധാനം പാളിയതിനാല്‍ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നല്‍കാനും റെയില്‍വേയ്ക്ക് കഴിഞ്ഞില്ല. ഇതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
02.06.2023ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837ഹൗറപുരി എക്‌സ്പ്രസ്
02.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറസര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ എക്‌സ്പ്രസ്
02.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചിപുരി ഹൗറചെന്നൈ മെയില്‍
02.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാര്‍പുരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
02.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാര്‍സംബാല്‍പൂര്‍ എക്‌സ്പ്രസ്
02.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചിപുരി
02.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീല്‍ദാപുരി തുരന്തോ എക്‌സ്പ്രസ്
02.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗളൂരുഗുവാഹത്തി
03.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വര്‍ഹൗറ ജന്‍ ശതാബ്ദി എക്‌സ്പ്രസ്
03.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറഭുവനേശ്വര് ജന്‍ ശതാബ്ദി എക്‌സ്പ്രസ്
03.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരിഹൗറ ശതാബ്ദി എക്‌സ്പ്രസ്.
03.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറപുരി ശതാബ്ദി എക്‌സ്പ്രസ്
03.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരിഷാലിമര്‍ ധൗലി എക്‌സ്പ്രസ്
03.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12821 ഷാലിമാര്‍പുരി ധൗലി എക്‌സ്പ്രസ്
03.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12892 പുരിബാംഗിരിപോസി
03.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസിപുരി എക്‌സ്പ്രസ്
03.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02838 പുരിസന്ത്രഗാച്ചി സ്‌പെഷ്യല്‍
03.06.2023ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12842 ചെന്നൈഷാലിമാര്‍ കോറോമണ്ടല്‍ എക്‌സ്പ്രസ്
ടാറ്റാനഗര്‍ വഴിതിരിച്ച് വിട്ട ട്രെയിനുകള്‍
02.06.2023ന് യാത്ര ആരംഭിക്കുന്ന 22807 സാന്ത്രാഗച്ചിചെന്നൈ എക്‌സ്പ്രസ്
02.06.2023ന് യാത്ര ആരംഭിക്കുന്ന 22873 ദിഘവിശാഖപട്ടണം എക്‌സ്പ്രസ്
02.06.2023ന് യാത്ര ആരംഭിക്കുന്ന 18409 ഷാലിമാര്‍പുരി ശ്രീ ജഗന്നാഥ് എക്‌സ്പ്രസ്
02.06.2023ന് യാത്ര ആരംഭിക്കുന്ന 22817 ഹൗറമൈസൂര്‍ എക്‌സ്പ്രസ്
മറ്റ് ട്രെയിനുകളുടെ മാറ്റങ്ങള്‍
01.06.2023ന് ദില്ലിയില്‍ നിന്ന പുറപ്പെട്ട 12802 ന്യൂഡല്‍ഹിപുരി പുരുഷോത്തം എക്‌സ്പ്രസ് ടാറ്റകെന്ദുജാര്‍ഗഡ് വഴി തിരിച്ചുവിട്ടു
01.06.2023ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട 18478 ഋഷികേശ്പുരി കലിംഗ ഉത്കല്‍ എക്‌സ്പ്രസ് ടാറ്റകെന്ദുജാര്‍ഗഡ് വഴി തിരിച്ചുവിട്ടു
03.06.2023ന് പുരിയില്‍ നിന്നുള്ള പുരിആനന്ദ് വിഹാര്‍ (ന്യൂ ഡല്‍ഹി) നന്ദന്‍കനന്‍ എക്‌സ്പ്രസ് 12815 ജഖാപുരജരോലി വഴി തിരിച്ചുവിട്ടു
03.06.2023ന് ജലേശ്വരില്‍ നിന്നുള്ള 08415 ജലേശ്വര്പുരി സ്‌പെഷ്യല്‍ ജലേശ്വറിന് പകരം ഭദ്രകില്‍ നിന്ന് യാത്ര ആരംഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."