കുരങ്ങ് വസൂരി: ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയില്‍, മെഡിക്കല്‍ കോളജിലേക്ക് പോയത് ഒറ്റയ്ക്ക് ടാക്‌സി വിളിച്ച്, ആരോഗ്യവകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ച
തിരുവനന്തപുരം: കുരങ്ങ് വസൂരിയുടെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോയത് ഒറ്റയ്ക്ക് ടാക്‌സി വിളിച്ചാണെന്നുള്ള വിവരവും പുറത്തുവന്നു.
സ്വകാര്യ ആശുപത്രി രോഗിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് അയച്ചെന്നായിരുന്നു ആദ്യ വിവരം. അതു തെറ്റാണ്.
രോഗി സഞ്ചരിച്ച വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ഇതുവരെ കണ്ടെത്താനുമായിട്ടില്ല. സ്വകാര്യ ആശുപത്രി വിവരങ്ങള്‍ ഒന്നും അറിയിച്ചില്ലെന്നാണ് കൊല്ലം ഡി.എം.ഒയുടെ വാദം. അതേ സമയം ഡി.എം.ഒയുടെ ആരോപണം തള്ളുകയാണ് സ്വകാര്യ ആശുപത്രി. രോഗിയുടെ ലക്ഷണങ്ങള്‍ മനസിലായതോടെ ഡി.എം.ഒയെ വിവരം അറിയിച്ചെന്നാണ് അവര്‍ പറയുന്നത്. രോഗിക്ക് അമ്മയുമായി മാത്രം സമ്പര്‍ക്കം എന്ന ആദ്യ അറിയിപ്പും ശരിയല്ല. കുട്ടികള്‍ അടക്കം ആറു കുടുംബാംഗങ്ങളുമായി രോഗി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് പുതിയ വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."