തൃത്താല മണ്ഡലത്തില്‍ സമ്പുര്‍ണ വൈദ്യുതീകരണം ഉടന്‍ തുടങ്ങുമെന്ന്
കൂറ്റനാട്: തൃത്താല മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി യുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതു ചര്‍ച്ച ചെയ്യുന്നതിനായി മണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. വി.ടി ബല്‍റാം എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ വൈദ്യൂതികരണത്തിന്റെ ഭാഗമായാണ് തൃത്താല മണ്ഡലത്തിലും ഇത് ആരംഭിച്ചത്. മണ്ഡലത്തിലെ വൈദ്യുതികരിക്കാത്ത അങ്കണ്‍വാടികള്‍ക്കു മുന്‍ഗണന നല്‍കണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. സമ്പൂര്‍ണ വൈദ്യുതീകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അതത്പഞ്ചായത്തുകളില് യോഗം ചേര്‍ന്ന് വിവരശേഖരം നടത്താനും തീരുമാനമായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍ കരീം, ജനാര്‍ദ്ധന്‍, കെ.പി.എം പുഷ്പജ, രജിഷ മനോഹരന്, കെ.വി. ഹിളര്‍, സുഹറ, വാസുദേവന്‍, പ്രദീപ്, ഷിബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."