ടൂ വീലര്‍ വാങ്ങാനൊരുങ്ങുകയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ടൂ വീലര്‍ വാങ്ങാനൊരുങ്ങുകയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
അത്യാവശ്യ സമയത്ത് പെട്ടെന്ന് എവിടെയെങ്കിലും പോകണമെങ്കില്‍ ടൂവീലര്‍ കൂടിയേ തീരു. പലര്‍ക്കും ടൂ വീലര്‍ വാങ്ങാന്‍ പല കാരണങ്ങളാണ് ചിലര്‍ക്ക് ദിവസേനയുള്ള ജോലി ആവശ്യങ്ങള്‍ക്കോ മറ്റോ ചിലര്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ക്ക്. ദൂരസ്ഥലങ്ങളിലേക്ക് ബൈക്കില്‍ പോകുന്നത് ഇന്ന് ട്രന്റാണല്ലോ. ഒരു ബൈക്ക് സ്വന്തമാക്കുന്നതിന് പിന്നിലെ കാരണങ്ങളെന്തായാലും വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെന്ന് പരിശോധിക്കാം.
പുതിയൊരു ടൂ വീലര്‍ സ്വന്തമാക്കുന്നത് ആവശ്യം മുന്നില്‍ കണ്ടുകൊണ്ടാവണം. ഒരു പുതിയ വാഹനം സ്വന്തമാക്കുന്നതെന്ന് നാം ആദ്യം തിരിച്ചറിയേണ്ടതുണ്ട്. നിങ്ങള്‍ക്ക് ആവശ്യം ബൈക്കാണോ, സ്‌കൂട്ടര്‍ ആണോ എന്ന് ആദ്യം തീരുമാനിക്കുക. അത്തരം ഒരു തീരുമാനത്തില്‍ എത്തിയാല്‍ തന്നെ വ്യത്യസ്ത റെയ്ഞ്ചില്‍ നിരവധി വാഹനങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ചെറിയ യാത്രകള്‍ക്ക് അനുയോജ്യമായ ബൈക്ക് ദീര്‍ഘ ദൂര യാത്രകള്‍ക്ക് ഉത്തമമായിരിക്കില്ല. ദൈനംദിന ഗതാഗത മാര്‍ഗമായി ഉപയോഗിക്കുന്ന വാഹനത്തിന് മൈലേജ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ദീര്‍ഘദൂര യാത്രയ്ക്ക് മികച്ച റൈഡിങ്ങ് കംഫര്‍ട്ടബിലിറ്റി ആവശ്യമാണ്. ഇത്തരത്തില്‍ ആവശ്യം തിരിച്ചറിഞ്ഞ് വേണം വാഹനം തിരഞ്ഞെടുക്കാന്‍.
പിന്നീട് പരിശോധിക്കേണ്ടത് ബജറ്റാണ്. 70,000 രൂപ മുതല്‍ 85,000 വരെയാണ് ബജറ്റെങ്കില്‍ കമ്യൂട്ടര്‍ ബൈക്കുകളും 85,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയെങ്കില്‍ 150 സിസി ബൈക്കുകളും 1.50 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ സ്‌പോര്‍ട്‌സ് ബൈക്കുകളും സ്വന്തമാക്കാം. റോയല്‍ എന്‍ഫില്‍ഡ് മുതലായ സ്‌റ്റൈലിഷ് ബൈക്കുകള്‍ക്കും 1.50 ലക്ഷത്തിന് മുകളില്‍ വില വരുന്നുണ്ട്. ബജറ്റ് തീരുമാനിച്ചതിനു ശേഷം നിങ്ങളുടെ ബജറ്റില്‍ ഉള്‍പ്പെടുന്ന ബൈക്കുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക.
കരുത്തും മൈലേജും നോക്കിവേണം വാഹനം വാങ്ങാന്‍. എഞ്ചിന്‍ പവറും മൈലേജും വിപരീതാനുപതത്തിലാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ട് തന്നെ ഇതില്‍ ഏതിനാണ് നിങ്ങള്‍ പ്രാധാന്യം നല്‍കുന്നത് എന്നതിനനുസരിച്ച് തീരുമാനമെടുക്കാം.മൈലേജ് കൂടുതലുള്ള വണ്ടിയാണാവശ്യമെങ്കില്‍ 100 മുതല്‍ 125 സിസി വരെയുള്ള കമ്യൂട്ടര്‍ ബൈക്കുകള്‍ തിരഞ്ഞെടുക്കുന്നതാകും നല്ലത്. ഭേദപ്പെട്ട മൈലേജും കരുത്തും വേണമെങ്കില്‍ 150 സിസിയിലേക്കു പോകാം. മൈലേജ് നോക്കി വണ്ടി വാങ്ങുന്നവര്‍ തുടര്‍ന്നുള്ള ബൈക്കുകള്‍ പരിഗണിക്കാതിരിക്കുന്നതാകും ഉത്തമം.
എല്ലാത്തിനുമുപരി വണ്ടി സ്വന്തമാക്കുന്നതിന് മുമ്പ് ടെസ്റ്റ് റൈഡ് ചെയ്യാന്‍ മറക്കരുത്. കാരണം, തിരഞ്ഞെടുക്കുന്ന ബൈക്ക് നിങ്ങള്‍ക്ക് സൗകര്യപ്രദമായില്ലെങ്കില്‍ അത് പിന്നീടൊരു പ്രശ്‌നമായി മാറിയേക്കാം. ഒന്നോടിച്ചു നോക്കുമ്പോള്‍ നിങ്ങള്‍ക്ക് കംഫര്‍ട്ടബിള്‍ ആയ വാഹനമാണോ വാങ്ങിച്ചത് എന്നൊക്കെ തിരിച്ചറിയാനാകും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."