പ്രത്യേക ജനസമ്പര്‍ക്ക പരിപാടി ഇന്നു മുതല്‍ 26 വരെ
അയിലൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന പ്രത്യേക ജനസമ്പര്‍ക്ക പരിപാടി ഇന്ന് മുതല്‍ 26 വരെ അയിലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടക്കും. എക്സിബിഷന് , സോങ് ആന്‍ഡ് ഡ്രാമാ ഡിവിഷന്റെ കലാപരിപാടികള്‍, നേത്ര ചികിത്സാക്യാംപ് തുടങ്ങിയ നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. അയിലൂര്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 10 ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന് ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ശില്പശാല നടക്കും. പ്രമേഹ നേത്ര ചികിത്സക്കായുള്ള സൗജന്യ മെഡിക്കല്‍ ക്യാംപും, അയിലുര് ഗ്രാമ പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടത്തും.
നാളെ സ്ത്രീ - ശാക്തീകരണ ശില്പശാല ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ രാജീവ് ജയരാജ് ഉദ്ഘാടനം ചെയ്യും. സ്ത്രീകളും നിയമവും എന്ന് വിഷയത്തെക്കുറിച്ചുള്ള ക്ലാസ് അഡ്വ. അബ്ദുല്‍ ഖലീല്‍ നയിക്കും. അയിലൂര്‍ ഗ്രാമ പഞ്ചായത്ത്, ഐ.സി.ഡി.എസ് നെന്മാറ, ഗംഗോത്രി ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നബാര്‍ഡ്, തപാല്‍ വകുപ്പ് , ശുചിത്വമിഷന്, വിവിധ കേന്ദ്ര സംസ്ഥാന വകുപ്പുകള്‍ പങ്കാളികളാകും.
ഓഗസ്റ്റ് 26 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ. ബാബു എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. അയിലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. സുകുമാരന്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."