HOME
DETAILS

ഗാൽവാനും ചൈനീസ് ഫോൺ കമ്പനികളും

  
backup
July 15 2022 | 20:07 PM

galvan-and-chinese-phone-companies

ഗിരീഷ് കെ. നായർഓർക്കുന്നില്ലേ ഗാൽവാൻ താഴ് വരയിലെ ഇന്ത്യ-ചൈന സംഘർഷം. 2020 ജൂൺ 15, 16 തീയതികളിൽ രാത്രി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ലഡാക്കിലെ ഗാൽവാൻ താഴ് വരയിൽ ഏറ്റുമുട്ടി. ഇന്ത്യക്ക് 20 സൈനികരുടെ ജീവൻ നഷ്ടമായപ്പോൾ ചൈനയ്ക്ക് നഷ്ടം 40 സൈനികരെയായിരുന്നു. ഈ സംഭവത്തെ തുടർന്ന് ചൈനീസ് കമ്പനികൾ രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. ഉരുണ്ടുകൂടിയ സംഘർഷത്തിന്റെ ലാവാ പ്രവാഹമായിരുന്നു അന്നുണ്ടായ സംഭവം. എന്നാൽ തുടർന്നും ഇരു രാജ്യങ്ങളും നിയന്ത്രണ രേഖയിൽ ശക്തമായ സാന്നിധ്യം തുടരുകയാണ്. സംഘർഷത്തിന് പിന്നാലെ ചൈനീസ് മൊബൈൽ ആപ്പുകളായ ടിക്ടോക് ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ നിരോധിച്ചിരുന്നു. തുടർന്ന് 2021ൽ വിവോ, ഒപ്പോ, സവോമി തുടങ്ങിയ കമ്പനികൾ 6,500 കോടി നികുതി വെട്ടിച്ചെന്ന ആരോപണവുമായി ഐ.ടി വകുപ്പ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ ചൈനീസ് മൊബൈൽ കമ്പനികൾക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്നുവേണം കരുതാൻ.


ഇന്ത്യയിൽ ഏതാണ്ട് 40 ശതമാനത്തോളമാണ് ചൈനീസ് മൊബൈൽ ഫോണുകളുടെ സാന്നിധ്യം. പല പേരുകളിലും പല വിലകളിലും സ്മാർട്ട്‌ഫോണുകൾ ലഭ്യവുമാണ്. ഒപ്പോ ഇന്ത്യക്കെതിരേ ഗുരുതരമായ ആരോപണമാണുള്ളത്. 4,389 കോടി രൂപ നികുതി വെട്ടിച്ചെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പറയുന്നത്. ഗ്വാങ്‌ഡോങ് ഒപ്പോ മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ അനുബന്ധ കമ്പനിയാണിത്. ഒപ്പോ, വൺപ്ലസ്, റിയൽമീ എന്നീ ബ്രാൻഡുകളിൽ മൊബൈൽ ഹാൻഡ് സെറ്റുകളും അക്‌സസറീസുകളും കമ്പനി ഇന്ത്യയിൽ നിർമിക്കുന്നുണ്ട്.ഒപ്പോ ഇന്ത്യയുടെ ഓഫിസിലും പ്രധാന ഉദ്യോഗസ്ഥരുടെ വീട്ടിലും നടത്തിയ റെയ്ഡിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പിടിച്ചെടുത്തതായാണ് ഡി.ആർ.ഐ പറയുന്നത്. ഇന്ത്യയിൽ മൊബൈൽ ഫോൺ നിർമിക്കാനാവാശ്യമായ ചില ഉത്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ടാണ് വെട്ടിപ്പെന്നും വിശദീകരിച്ചിരുന്നു.


മറ്റൊരു കമ്പനിയായ വിവോ ഇന്ത്യയുടെ 44 കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിച്ചതായായി ആരോപിച്ചായിരുന്നു ഇത്. 2017 മുതൽ 2021 വരെ കമ്പനിയുടെ വരുമാനത്തിന്റെ പകുതിയോളം (62,476 കോടി) ജൂലൈ അഞ്ചിന് ചൈനയിൽ നിക്ഷേപിച്ചെന്നും ഇത് ഇന്ത്യയുടെ നികുതി വെട്ടിക്കാനായിരുന്നെന്നുമാണ് കണ്ടെത്തൽ. ബംഗളൂരുവിലെ സവോമി കമ്പനിയിൽ കഴിഞ്ഞ മേയിലായിരുന്നു ഇ.ഡി റെയ്ഡ്. അന്ന് വിദേശ വിനിമയ ചട്ടം ലംഘിച്ചതെന്ന് ആരോപിച്ച് 5,551.27 കോടി രൂപ പിടിച്ചെടുത്തിരുന്നു.


വാവെ ഇന്ത്യ എന്ന മറ്റൊരു ചൈനീസ് കമ്പനിയും നികുതി വെട്ടിപ്പ് നടത്തിയതായാണ് ഐ.ടി വകുപ്പ് പറയുന്നത്. ഫെബ്രുവരിയിൽ നടത്തിയ റെയ്ഡിലായിരുന്നു കണ്ടെത്തൽ. ജൂണിൽ വാവെയുടെ സി.ഇ.ഒയെയും ഉന്നത ഉദ്യോഗസ്ഥരെയും ഡൽഹി ഹൈക്കോടതി വിളിച്ചുവരുത്തിയ സംഭവവും ഇതിനു പിന്നാലെ ഉണ്ടായിരുന്നു. വിവോയുടെ വിവിധ അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിരുന്നെങ്കിലും 950 കോടി രൂപ ബാങ്ക് ഗാരന്റിയായി കെട്ടിവച്ചതോടെ കമ്പനിക്ക് അവ ഉപയോഗിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. വിവോയുടെ ഒരു വിതരണക്കാരൻ കശ്മിരിൽ സുരക്ഷാപ്രശ്‌നം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലിസ് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അന്വേഷണം കടുപ്പിച്ചതോടെ കമ്പനിയുടെ രണ്ട് ഡയറക്ടർമാർ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് കടന്നുകളഞ്ഞ സംഭവവും കഴിഞ്ഞയാഴ്ചയാണുണ്ടായത്.


ഇന്ത്യ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ തങ്ങളുടെ കമ്പനികൾക്കെതിരേ നിയമപരമായ നടപടി മാത്രമേ സ്വീകരിക്കാവൂ എന്നും വിവേചനം അരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത് വിഷയത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. തുടർച്ചയായി ചൈനീസ് കമ്പനികൾക്കെതിരായ ഇന്ത്യൻ നീക്കം കമ്പനികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ബിസിനസിന് തടസമാകുന്നതായും ചൈന പറയുന്നു. ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നിന്നുണ്ടാക്കുന്ന പണത്തിന്റെ വിഹിതം കൊണ്ടു അതിർത്തിയിൽ ഇന്ത്യക്കെതിരേ പോരാടുമ്പോൾ നികുതി വെട്ടിപ്പ് തടഞ്ഞ് പണത്തിന്റെ ഒഴുക്കിന് തടയിടുക എന്ന ലക്ഷ്യം കൂടി ഇപ്പോൾ നടക്കുന്ന നടപടികൾക്ക് പിന്നിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago