പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകള്‍ക്കും വിലങ്ങ്; നീക്കം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍, പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ വിലക്കുകളുടെ ഘോഷയാത്ര. അറുപതിലേറെ വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനും വിലങ്ങു തീര്‍ക്കുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് നീക്കം. അതേ സമയം നാളെ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതിഷേധം കനപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി മോദിയുടേതാണ് ഉത്തരവ്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ലെന്ന് കഴിഞ്ഞ ദിവസമാണ് നിര്‍ദ്ദേശം നല്‍കിയത്. പാര്‍ലമെന്റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്ത കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യരുത്. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതടങ്ങിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ക്ക് കൈമാറി. വിലക്ക് നേരത്തെ ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നിര്‍ദേശം. അതേ സമയം ഉത്തരവ് ലംഘിച്ചാല്‍ എന്താകും ശിക്ഷയെന്നതിനെക്കുറിച്ചുള്ള കാര്യം അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."