HOME
DETAILS
MAL
ഹോം ഗാര്‍ഡ്സ് റിക്രൂട്ട്മെന്റ്
backup
August 23 2016 | 18:08 PM
ആലപ്പുഴ: എറണാകുളം ജില്ലയിലെ ഹോംഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31 മുന്‍പായി എറണാകുളം ഫയര്‍ആന്‍ഡ് റസ്കൃൂ സര്‍വ്വീസസ് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ആര്‍മി, നേവി, എയര്‍ഫോഴ്സ്, പാരാമിലിട്ടറി, പൊലീസ്, ഫയര്‍സര്‍വ്വീസ്, ഫോറസ്റ്റ്, എക്സൈസ്,ജയില്‍ മുതലായ യൂണിഫോം സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച 58 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും 10-ാംക്ലാസ് പാസ്സായിട്ടുള്ളവര്ക്കും അപേക്ഷിക്കാം. 10-ാം ക്ലാസ് പാസ്സായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെ പരിഗണിക്കും. ഫോണ്‍: 0484 2205550, 9497920154.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."