HOME
DETAILS
MAL
ഒഡിഷ ട്രെയിന്‍ അപകടം: മരണം 288 ആയി; ചികിത്സയില്‍ എണ്ണൂറിലധികം പേര്
backup
June 03 2023 | 16:06 PM
ഒഡിഷ ട്രെയിന്‍ അപകടം: മരണം 288 ആയി; ചികിത്സയില്‍ എണ്ണൂറിലധികം പേര്
ന്യുഡല്‍ഹി: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. 288 പേര് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. എണ്ണൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകട സ്ഥലവും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന കട്ടക്കിലെ ആശുപത്രിയും സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. അപകടത്തിന് കാരണം സിഗ്നല്‍ നല്‍കിയതിലെ പിഴവെന്ന് റെയില്‍വേ സംഘത്തിന്റെ പ്രാഥമിക നിഗമനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."