യു.എ.ഇയുടെ ആദ്യ റയില്‍വെ കടല്പാലം പൂര്‍ത്തിയായി
ദുബൈ: യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ നിര്‍മാണം പുരോഗമിക്കവേ രാജ്യത്തെ ആദ്യ റെയില്‍വേ കടല്പാല നിര്‍മാണം പൂര്‍ത്തിയായി. അബൂദബിയിലെ ഖലീഫ തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയില്‍വേ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കുന്നതാണ് കടല്പാലം.പാലത്തിന്റെ അവസാന തൂണ് നിര്‍മാണം പൂര്‍ത്തിയാക്കിയതായി ഇത്തിഹാദ് റെയില്‍ അറിയിച്ചു. ഒരു കിലോമീറ്ററാണ് പാലത്തിന്റെ നീളം. നൂറ് ബീമുകളിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പ്രതിവര്‍ഷം പത്ത് ദശലക്ഷം കണ്ടെയ്നറുകള്‍ വഹിക്കാന്‍ ഇതിന് ശേഷിയുണ്ടാകും.
നിലവില്‍ കണ്ടെയിനര്‍ ടെര്‍മിനിലെ ബന്ധിപ്പിച്ച് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ നിര്‍മിച്ച കടല്‍പാലത്തിന് സമാന്തരമായാണ് റെയില്‍വേ പാലം പൂര്‍ത്തിയാക്കിയത്. ചരക്കുഗതാഗതത്തിനുള്ള ചെലവ് ഗണ്യമായി കുറക്കുന്ന ഈ പാലത്തിലൂടെ ഗുഡ്സ് ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും കടന്നുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."