അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍; ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കോംപൗണ്ടിങ് പദ്ധതി നിലവില്‍ വന്നു
ആലപ്പുഴ: സര്‍ക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനത്തിലൂടെ 1986 മുതല്‍ 2010 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ കുടിശ്ശികയായുള്ള അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നു. ഇതിനായി കോംപൗണ്ടിങ് പദ്ധതി നിലവില്‍ വന്നിട്ടുണ്ട്.
കേസുകളില്‍ നാമമാത്രതുക മുദ്രവില ഈടാക്കി തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
1986 മുതല്‍ 2010 മാര്‍ച്ച് 31 വരെ കാലയളവിലെ കുടിശ്ശികയായിട്ടുള്ള അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ സംബന്ധിച്ച് ആധാരങ്ങള്‍ക്ക് താഴെ പറയും പ്രകാരം മുദ്രവില ഈടാക്കി തീര്‍പ്പുകല്‍പ്പിക്കും. ഓരേക്കറില്‍ താഴെ വിസ്തീര്‍ണ്ണമുള്ള ഭൂമി ഉള്‍പ്പെട്ടു വരുന്ന കേസ്സുകളില്‍ അഞ്ചു സെന്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ പ്രദേശത്ത് 2,000 രൂപ,അഞ്ചു സെന്റിനു മുകളില്‍ 10സെന്റ് വരെ 4000 രൂപ, 10സെന്റിനു മുകളില്‍ 25 സെന്റ് വരെ 6000 രൂപ, 25 സെന്റ്ിന് മുകളില്‍ 50 സെന്റ് വരെ 10,000രൂപ, 50 സെന്റിനു മുകളില്‍ ഒരു ഏക്കര്‍ വരെ 10,000 രൂപയും 50 സെന്റില്‍ കൂടുതലുള്ള ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും 300 രൂപ വീതം എന്ന നിരക്കിലും മുദ്രവില ഈടാക്കി തീര്‍പ്പാക്കും. മുനിസിപ്പല്‍ പ്രദേശത്ത് യഥാക്രമം 1000 രൂപ, 2000 രൂപ, 3000 രൂപ, 5000 രൂപ, 5000 രൂപയും കൂടുതലുള്ള ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും 200 രൂപ വീതവും ഈടാക്കും.
പഞ്ചായത്ത് പ്രദേശത്ത് അഞ്ചു സെന്റ് വരെ കൈമാറ്റങ്ങള്‍ക്ക് മുദ്രവില പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. അഞ്ചുസെന്റിന് മുകളില്‍ 10 സെന്റ് വരെ 1000 രൂപ, 10സെന്റിന് മുകളില്‍ 25 വരെ 1500 രൂപ, 25 സെന്റിന് മുകളില്‍ 50 സെന്റ് വരെ 2000 രൂപ, 50 സെന്റിന് മുകളില്‍ ഒരു ഏക്കര്‍ വരെ 2000 രൂപയും കൂടുതലുള്ള ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും 100 രൂപ വീതവും ഈടാക്കും. ഫ്‌ളാറ്റ്അപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെട്ടുവരുന്ന കേസ്സുകളില്‍ 500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് 2000 രൂപയും 50 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ 1000 സ്‌ക്വയര്‍ഫീറ്റ് വരെ 4000 രൂപയും 1001 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ 1500 സ്‌ക്വയര്‍ഫീറ്റ് വരെ 7000 രൂപയും 1501 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ 2000 സ്‌ക്വയര്‍ഫീറ്റ് വരെ 10,000 രൂപയും 2001 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ 10,000 രൂപയും 2000 സ്‌ക്വയര്‍ഫീറ്റില്‍ കൂടുതലുള്ള ഓരോ 100 സ്‌ക്വയര്‍ഫീറ്റിനും അതിന്റെ ഭാഗത്തിനും 500 രൂപ വീതവും മുദ്രവില ഈടാക്കും.
മുനിസിപ്പല്‍ പ്രദേശത്ത് യഥാക്രമം 1000 രൂപ, 2000 രൂപ, 4000രൂപ, 7000 രൂപ, 7000 രൂപയും 2000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള ഓരോ 100 സ്‌ക്വയര്‍ഫീറ്റിനും അതിന്റെ ഭാഗത്തിനും 300 രൂപ വീതവും മുദ്രവില ഈടാക്കും.പഞ്ചായത്ത് പ്രദേശത്ത് 500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് മുദ്രവില പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
ഇതിന് മുകളില്‍ യഥാക്രമം 1000 രൂപ, 2000രൂപ, 3000 രൂപ, 2,000 രൂപയും 2000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള ഓരോ 100 സ്‌ക്വയര്‍ഫീറ്റിനും അതിന്റെ ഭാഗത്തിനും 100 രൂപ വീതവും മുദ്രവില ഈടാക്കി തീര്‍പ്പ് കല്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."