HOME
DETAILS

മഞ്ചേരിയുടെ ഇടം

  
backup
July 16 2022 | 20:07 PM

74512532-0


കെ. നവാസ്
ധീരവും വിപ്ലവകരവുമായ ചരിത്രങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്തേക്കു കണ്ണുതിരിച്ചാൽ വായിച്ചെടുക്കാനാകും. വൈദേശികാധിപത്യത്തിനെതിരായ ഐതിഹാസിക ചെറുത്തുനിൽപ്പുകൾ മലബാറിലുടനീളം നടന്ന അക്കാല ചരിത്രത്തിന്റെ അസ്തമിക്കാത്ത അടയാളങ്ങളായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പലതും ബാക്കിയാകുന്നുണ്ട്, ഇന്നും. ബി.സി 1000 മുതൽ തന്നെ മഞ്ചേരി ലോക വാണിജ്യവ്യവഹാരത്തിൽ സ്ഥാനമുറപ്പിച്ചതായി കാണാം. പോർച്ചുഗീസ് അധിനിവേശം, മൈസൂർ രാജാക്കന്മാരുടെ കടന്നുവരവ്, ബ്രിട്ടീഷ് കോളനീകരണം, ഒന്നാംലോക മഹായുദ്ധം, ഇസ്​ലാമിക സഭകൾ ഇവയെല്ലാം പിന്നീട് മഞ്ചേരി എന്ന പ്രദേശത്തിനു ചരിത്രത്തിലേക്കുള്ള വഴി തുറന്നുകൊടുത്തു. പരിസരങ്ങളിലുള്ള കുന്നിൻചെരിവുകളിൽ വെള്ളത്തിനായി മാനുകൾ എത്തുന്നതുകൊണ്ട് മാൻചേരിയായി അറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് മഞ്ചേരിയായി വിശേഷിപ്പിക്കപ്പെട്ടു.


സമീപപ്രദേശമായ പട്ടർകുളത്ത് ജീവിച്ചിരുന്ന ജനതയുടെ ബാക്കിപത്രമായി നിലനിൽക്കുന്ന കൊടക്കല്ല് മഞ്ചേരിയുടെ പ്രാചീനതയുടെ പ്രതീകമാണ്. ഒരു ജനതയുടെ സംസ്‌കാരത്തെയും ജനന മരണത്തെയും സൂചിപ്പിക്കുന്ന അതിപുരാതനമായ ഏടാണ് ഈ ശേഷിപ്പ്. മലബാർ മാന്വലിൽ വില്യം ലോഗൻ ഇവിടുത്തെ കൊടക്കല്ലിനെക്കുറിച്ച് ചിത്രം സഹിതം പ്രതിപാദിക്കുണ്ട്. പരിസരപ്രദേശങ്ങളായ പുല്ലൂർ, വായ്പാറപ്പടി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പണ്ടുകാലത്ത് ഉപയോഗിച്ച നന്നങ്ങാടികളും പാത്രങ്ങളും കണ്ടെടുത്തിരുന്നു.
1498ൽതന്നെ പോർച്ചുഗീസുകാർ മലബാറിൽ എത്തുകയും അറബികളുടെ വ്യാപാര കുത്തക തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ആദ്യമൊന്നും ഇവിടം ഭരിച്ചിരുന്ന സാമൂതിരി വഴങ്ങിയില്ലെങ്കിലും പിന്നീട് 1584ൽ അധികാരത്തിൽവന്ന സാമൂതിരിയുമായി അവർ വ്യാപാര ഉടമ്പടിയിൽ എത്തി. ഇതോടെ അന്നുവരെ ഉണ്ടായ കുഞ്ഞാലി മരക്കാറുമാരുടെയും അറബികളുടെയും സ്വാധീനം നിലച്ചു. പിന്നീട് മലബാറിൽ മുസ്ലിംകൾ ഫ്രഞ്ച്, ഡച്ച്, ബ്രിട്ടനുമായി കച്ചവടത്തിൽ മത്സരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അവിടെ ഉണ്ടായ കച്ചവടക്കാരും ബഹുഭൂരിപക്ഷം മുസ്​ലിംകളും ഏറനാട്ടിലെ മഞ്ചേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കുടിയേറുകയായിരുന്നു.


ഏറനാട്ടിലെ മൈസൂർ സാന്നിധ്യം


1765ലാണ് ഹൈദരലിയുടെ സൈന്യം മലബാറിലെത്തുന്നത്. തന്റെ സൈന്യത്തിലെ അനേകംപേരെ മലബാറിൽ ചുമതലപ്പെടുത്തുകയും അദ്ദേഹം മൈസൂരിലേക്ക് തിരിച്ചുപോവുകയും ചെയ്തു. താൻ ഏൽപ്പിച്ച നാടുവാഴികളുടെ ഭരണപരാജയങ്ങൾ അസഹ്യമായതോടെ ഹൈദരലി മലബാറിലേക്ക് വീണ്ടുമെത്തി. ഈ നീക്കത്തെ ജന്മിമാർ വിദേശ ശക്തികളെ ഉപയോഗിച്ച് എതിർത്തു. പക്ഷേ, സമൂഹ്യമായി പിന്നോട്ടുനിന്ന മാപ്പിളമാരും താഴ്ന്ന ജാതിക്കാരും ഹൈദരലിയെ പിന്തുണക്കുകയാണുണ്ടായത്. 1782ൽ ഹൈദരലി മരണമടഞ്ഞപ്പോൾ മകൻ ഫത്താഹ് അലി ടിപ്പു അധികാരം ഏറ്റെടുത്തു. രണ്ടാം മൈസൂർ യുദ്ധം അവസാനിച്ചതോടെ 1784ൽ നടന്ന മംഗലാപുരം സന്ധിയിൽ ടിപ്പുവും ഈസ്റ്റ്ഇന്ത്യാ കമ്പനിയും ഒപ്പുവയ്ക്കുകയും മലബാറിലെ മൈസൂർ ആധിപത്യം കമ്പനി അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് മലബാറിന്റെ തലസ്ഥാനമായി ഫറോക്ക് തിരഞ്ഞെടുക്കുകയും അർഷദ് ബോഗ് ഖാനെ ഗവർണറായി നിയമിച്ച് ഉത്തരവിറക്കുകയുമുണ്ടായി. തന്റെ പിതാവ് തുടങ്ങിവച്ച പരിഷ്‌കാരങ്ങൾ അതിവേഗം ടിപ്പു നടപ്പാക്കി. മഞ്ചേരിയിലും ഭരണമാറ്റങ്ങൾ കൊണ്ടുവരാൻ ടിപ്പുവിനു കഴിഞ്ഞു. ഭരണമാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത ഏറനാട്ടിലെ മാപ്പിളജന്മിമാരടക്കം ടിപ്പുവുമായി വീണ്ടും യുദ്ധത്തിൽ ഏർപ്പെട്ടു. 1780-90 കാലത്ത് നിർമിച്ച ആനക്കയത്തെ പുളിയിലങ്ങാടി പാറക്കടവിൽനിന്ന് പെരിന്തൽമണ്ണ റോഡിലേക്ക് ബന്ധിപ്പിക്കുന്ന പാലം (ടിപ്പുവിന്റെ പാലം) ഗതാഗത പരിഷ്‌കാരങ്ങളിലെ ഉദാഹരമാണ്. പിന്നീട് 1924ലെ മഹാപ്രളയത്തിൽ ഈ പാലം തകർന്നുപോവുകയാണുണ്ടായത്.


ചെറുത്തുനിൽപ്പിന്റെ ധീരത


1849 ഓഗസ്റ്റിൽ നടന്ന ജന്മി- ബ്രിട്ടീഷ് പോരാട്ടം മഞ്ചേരിയുടെ ചരിത്രത്തിൽനിന്ന് അടർത്തിമാറ്റാൻ പറ്റാത്തതാണ്. ഓഗസ്റ്റ് 25ന് അടിച്ചേൽപ്പിക്കപ്പെട്ട കാർഷിക നികുതിക്കെതിരേ അത്തൻ കുരിക്കളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിൽ ഉണ്ണിയാൻ എന്ന വ്യക്തി പാടിതൊടി തൊയുണ്ണിയെ കൊലചെയ്തു. തുടർന്ന് അവർ മഞ്ചേരിയിലെ കുന്നത്തമ്പലത്തിൽ തമ്പടിച്ചു. മഞ്ചേരിയിലുള്ള സിവിൽ പൊലിസും അഞ്ചാം നേറ്റീവ് ഇൻഫന്ററി സേനയും മാപ്പിളമാരെ പിടിക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. മലപ്പുറത്തുനിന്ന് മറ്റൊരു ബ്രിട്ടീഷ് സേന ക്യാപ്റ്റൻ വാട്സിന്റെയും എൻസൈൻ വൈസിന്റെയും നേതൃത്വത്തിൽ മഞ്ചേരിയിൽ എത്തുകയും മാപ്പിളമാരുമായി ഏറ്റുമുട്ടുകയും എൻസൈൻ വൈസ് ഉൾപ്പെടെ ആറു ബ്രിട്ടീഷ് സൈനികർ മരണപ്പെടുകയും ചെയ്തു. മഞ്ചേരി കച്ചേരിപ്പടിയിലുള്ള ബോയ്സ് ഹൈസ്‌കൂളിൽ എൻസൈൻ വൈസിന്റെ ശവകുടീരം ഇന്നും കാണാം.


പിന്നീട് കലക്ടറുടെ ഇടപെടൽ മുഖേനെ കണ്ണൂരിൽനിന്നും പാലക്കാട്ടുനിന്നും 94ാം റെജിമെന്റ് സൈന്യത്തെ ക്യാപ്റ്റൻ ഡെന്നിസിന്റെ നേതൃത്വത്തിൽ മഞ്ചേരിയിലേക്കു കൊണ്ടുവന്നു. തുടർന്ന് പെരിന്തൽമണ്ണയിൽവച്ച് നടന്ന ഏറ്റുമുട്ടലിൽ 66 മാപ്പിളമാർ രക്തസാക്ഷികളായി.


ഒന്നാംലോക മഹായുദ്ധം


ബ്രിട്ടീഷ് ഭരണകാലത്ത് ഒന്നാംലോക യുദ്ധത്തിൽ മഞ്ചേരിയിൽനിന്ന് 31 പേർ പങ്കടുക്കുകയും രണ്ടു പേർ മരണമടയുകയും ചെയ്തു. ഒന്നാംലോക മഹായുദ്ധത്തിൽ പങ്കെടുത്താൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകാമെന്നു ധരിപ്പിച്ചുകൊണ്ടായിരുന്നു ബ്രിട്ടൻ യുവാക്കളെ യുദ്ധത്തിലേക്ക് തള്ളിവിട്ടത്. എന്നാൽ ബ്രിട്ടൻ വാക്കുപാലിച്ചില്ല. യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാർക്ക് ശമ്പളവും നൽകിയില്ല. ഇതോടെ അവർ 1921ൽ ഇന്ത്യയിൽ തിരിച്ചെത്തി. ബ്രിട്ടനുമായി പോരാട്ടത്തിനിറങ്ങി. ഒന്നാംലോക യുദ്ധത്തിൽ പങ്കെടുത്ത ധീരരുടെ ഓർമയ്ക്കായി മഞ്ചേരി താലൂക്ക് കെട്ടിടത്തിൽ ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇന്നും കാണാം.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ പോരാട്ടങ്ങൾ നടന്ന മണ്ണാണ് മഞ്ചേരി. ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന്റെ അമരക്കാരനും സജീവ പ്രവർത്തകനുമായിരുന്നു മഞ്ചേരി രാമയ്യർ. 1904 മാർച്ച് 25നു മഞ്ചേരിയിൽ ജനിക്കുകയും ലെഫ്റ്റനന്റ് ആയി സേവനം അനുഷ്ഠിക്കുകയും പിന്നീട് നേതാജിയുടെ ഇന്ത്യൻ നാഷനൽ ആർമിയിൽ ആകൃഷ്ടനാവുകയും ചെയ്തു. മേജർ ഡോ. ടി.വി. സുന്ദരം, സ്വാതന്ത്ര്യസമര സേനാനി കാവുങ്ങൽ നാരായണൻ, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനും പണ്ഡിതനുമായ ആലി മുസ്ലിയാർ, ബ്രിട്ടനെതിരേ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കെ. മാധവൻ നായർ, ഉണ്ണിമൂസ തുടങ്ങിയ നേതാക്കൾ രാഷ്ട്രീയമായും സമൂഹ്യമായും പ്രവർത്തിച്ച സ്ഥലമാണ് മഞ്ചേരി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago