കൂടുതൽ റേഞ്ചുമായി Aether
ചൈനീസ് വണ്ടികൾ കത്തുന്നു, മുന്നോട്ട് ആക്സിലറേറ്റർ കൊടുത്താൽ പായുക പിന്നോട്ട്... ഇലക്ട്രിക് സ്കൂട്ടറുകൾ ഉണ്ടാക്കുന്ന ഇത്തരം പൊല്ലാപ്പുകൾ ഇടക്കിടെ കേൾക്കുന്നതാണ്. ഇതിനിടയിലും വലിയ പേരുദോഷം കേൾപ്പിക്കാത്ത ഒരാളുണ്ട്, എഥർ. ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടറുകളിലെ ബെഞ്ച് മാർക്ക് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന എഥർ കൂടുതൽ റേഞ്ച് തരുന്ന വണ്ടിയുമായി എത്തുന്നു എന്നതാണ് പുതിയ വിശേഷം. കൂടുതൽ റേഞ്ച് കിട്ടാനായി ബാറ്ററി പാക്കിൽ മാത്രമല്ല മാറ്റങ്ങൾ ഉള്ളത്. കമ്പനിയുടെ 450 ഏക്സ്, 450 പ്ലസ് എന്നീ മോഡലുകൾക്ക് മോട്ടോർ അടക്കം പുതിയതാണ്. മുഖ്യ എതിരാളിയായ ഒല കൂടുതൽ റേഞ്ച് തരുന്ന എസ്. 1 പ്രാേ എന്ന സ്കൂട്ടറുമായി എത്തിയതോടെയാണ് കാര്യമായ മാറ്റങ്ങളോടെ എഥർ വരുന്നത്. കൂടാതെ മത്സരം കടുപ്പിക്കാനായി ടി.വി.എസ് െഎക്യൂബും പുതിയ മോഡലുമായി രംഗത്തുണ്ട്.
നിലവിൽ എഥർ 450 എക്സിൽ 2.9kWh ബാറ്ററിയാണുള്ളത്, ഇത് 3.66 kWh ആയാണ് ഉയർത്തുന്നത്. ഇതോടെ സ്കൂട്ടറിന്റെ റേഞ്ച് നിലവിലെ 116 കി.മീയിൽ നിന്ന് 146 ആയി ഉയരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 450 പ്ലസിന്റെ റേഞ്ച് 108 കി.മീ ആയും വർധിക്കും.
450 എക്സിൽ 3.3 kW / 6 kW (Nominal /Peak) മോട്ടോറും 450 പ്ലസിൽ 3.3 kW / 5.4 kW ഉും ആണുള്ളത്. ഇത് യഥാക്രമം 3.1kW/6.4kW ഉും 3.1 kW / 5.8 kW ആയുമായാണ് മാറുന്നത്. വാഹനത്തിന്റെ നോമിനൽ പവർ ഔട്ട് പുട്ട് കുറഞ്ഞിട്ടുണ്ടെങ്കിലും പീക്ക് പവറിൽ കാര്യമായ വർധനയുണ്ടാകും. സ്കൂട്ടറിന്റെ വീൽ ബേസ്, ഉയരം എന്നവയും അൽപം കൂട്ടിയിട്ടുണ്ട്. നിലവിലുള്ളതിൽ നിന്ന് വലിയ ബാറ്ററി പാക്ക് വയ്ക്കാനാണ് ഈ മാറ്റങ്ങൾ. ഇലക്ട്രിക് സ്കൂട്ടറിൽ ഏറ്റവും വില വരുന്ന ഭാഗം ബാറ്ററിയാണെന്നതിനാൽ പുതിയ മോഡലിന്റെ ഓൺറോഡ് പ്രൈസ് അറിയാനായി അൽപംകൂടി കാത്തിരിക്കേണ്ടി വരും.
സ്കൂട്ടർ ഉൽപാദനം ഗണ്യമായി ഉയർത്താനുള്ള പദ്ധതികളുമായാണ് എഥർ മുന്നോട്ടുപോകുന്നത്. ഘട്ടംഘട്ടമായി പ്രതിവർഷ ഉൽപാദനം മൂന്നുലക്ഷം യൂനിറ്റായും വാർഷിക ഉൽപാദനം പത്ത് ലക്ഷം യൂനിറ്റായും ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."