HOME
DETAILS

രമ 'വിധി'യോ 'നിധി'യോ!

  
backup
July 17 2022 | 00:07 AM

654613465324-2



'അവനവന് വേണ്ടിയല്ലാതെ, അപരന്ന് ചുടുരക്തമൂറ്റി
കുലം വിട്ടു പോയവൻ രക്തസാക്ഷി '- മുരുകൻ കാട്ടാക്കട
ശ്രീമതി ടീച്ചറെപ്പോലും ഞെട്ടിച്ച എ.കെ.ജി സെന്റർ ബോംബാക്രമണത്തെകുറിച്ച ചർച്ചക്കിടെ എസ്.എഫ്.ഐക്കാർ, വാഴ വെക്കേണ്ടത് രാഹുൽ ഗാന്ധിയുടെ കസേരയിലല്ല, കേരള ആഭ്യന്തര മന്ത്രിയുടെ കസേരയിലാണെന്ന് പറഞ്ഞ കെ.കെ രമക്ക് നൽകിയ മുന്നറിയിപ്പ് തന്നെയാണ് ഒഞ്ചിയത്തെ എളമരം കരീമിന്റെ പ്രസംഗം. എം.എൽ.എ സ്ഥാനമുണ്ടെന്ന് കരുതി വല്ലാതങ്ങ് അഹങ്കരിക്കേണ്ട, ഒഞ്ചിയത്തെ പാർട്ടിയെ ഒറ്റിയതിന്റെ പ്രതിഫലമാണ് ഈ പദവി. എം.എം മണിയെ പ്രകോപിപ്പിച്ചതും പിണറായി വിജയന്റെ നേർക്ക് ചൂണ്ടിയ വിരൽതന്നെ.


നടുവണ്ണൂരിലെ പാർട്ടിക്കാരൻ കെ.കെ മാധവന്റെ മകൾ രമ, വിദ്യാർഥി കാലത്ത് എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായി. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതാവായ ടി.പി ചന്ദ്രശേഖരനുമായി മകളെ ചേർത്തുവയ്ക്കാൻ ആ കുടുംബത്തിന് മറ്റൊന്നാലോചിക്കേണ്ടതില്ലായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായ ടി.പി, പക്ഷേ പാർട്ടിയിൽ വി.എസിന്റെ ലൈനിലായിരുന്നു. വി.എസ് കൈവിട്ടപ്പോഴും വീഴാത്ത വി.എസ് ലൈൻ! പാർട്ടിയുടെ വിലക്ക് വകവയ്ക്കാതെ വി.എസ്, ഒഞ്ചിയത്തെ ടി.പിയുടെ വീട്ടിലെത്തിയപ്പോൾ ആ കൈകളിൽ പിടിച്ച് പൊട്ടിക്കരയുന്ന ചിത്രത്തോളം മറ്റൊരു ചിത്രവും മാധ്യമങ്ങൾ ഇടക്കാലത്തൊന്നും ആഘോഷിച്ചിട്ടില്ല.


എളമരം കരീമിന്റെ പി.ടി ഉഷക്കെതിരായ പരാമർശത്തിൽ നിന്ന് പാർട്ടി നൈസായി തലയൂരിയപ്പോൾ കെ.കെ രമയെ വിടുന്ന മട്ടില്ല. 'മഹതി'യെ വിധവയാക്കിയത് 'വിധി'യാണെന്ന എം.എം മണിയുടെ പരാമർശത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുമ്പോൾ മുഖ്യമന്ത്രിയടക്കം ന്യായീകരിക്കുകയാണ്. 2012 മേയ് നാല്, രമയുടെ ജീവിതത്തിൽ മായ്ക്കാനാകാത്ത ദിവസമാണ് അമ്പത്തൊന്നുകാരൻ ടി.പിയെ 51 വെട്ടു വെട്ടി കൊല ചെയ്ത ദിവസം. വിവാഹത്തോടെ കുടുംബിനിയായി ഒതുങ്ങിക്കൂടാൻ തുനിഞ്ഞ കെ.കെ രമയെ പൊതുജീവിതത്തിലേക്ക് എടുത്തെറിഞ്ഞത് ടി.പിയുടെ രക്തസാക്ഷിത്വമായിരുന്നു. ടി.പി ഇല്ലാതാകുന്നതോടെ ചരിത്രത്തിന്റെ ഇരുളിലേക്ക് അദ്ദേഹത്തിന്റെ പാർട്ടിയും മറയുമെന്നായിരുന്നു സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. സംസ്ഥാനത്തെ അധികാരം കൂടി കൈയിലിരിക്കുന്ന സാഹചര്യത്തിൽ ആർ.എം.പിക്ക് ഒന്നും എളുപ്പമായിരുന്നില്ല. അപ്പോഴാണ് കെ.കെ രമ വടകരയിൽ നിന്ന് നിയമസഭാംഗമാകുന്നത്.


പിണറായിക്ക് നേരെ വിരൽ ചൂണ്ടുന്ന ഓരോ സമയത്തും കെ.കെ രമയുടെ മനസ്സിലേക്ക് മുറിവുകൾ തുന്നി ചേർത്തുവച്ച ടി.പിയുടെ ചലനമറ്റ ശരീരം കടന്നുവരും. കണ്ണൂർ ജില്ലയിലെ കുഞ്ഞനന്തൻ മുതൽ പാർട്ടിക്കാരും കൊലയാളി സംഘവും മുടക്കോഴി മലയിറങ്ങി 'മാഷാ അല്ലാഹ്' സ്റ്റിക്കറൊട്ടിച്ച് ഇന്നോവയിൽ ടി.പിയെ തേടി വടകരയിലെത്തണമെങ്കിൽ അത് സംസ്ഥാനത്തെ പാർട്ടി മേധാവി അറിഞ്ഞേ സംഭവിക്കൂവെന്ന ബോധ്യം ആ പാർട്ടിയെ നന്നായി അറിയുന്ന രമക്കുണ്ട്. തന്നെ വിധവയാക്കാൻ വിധിച്ചത് പാർട്ടിക്കോടതിയിലെ ജഡ്ജിയാണെന്ന് തന്നെയാണ് ബോധ്യം.


സി.പി.എം പരിഭ്രാന്തിയിലാവുമ്പോഴെല്ലാം ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നെന്നാണ് എ.കെ.ജി സെന്റർ ബോംബാക്രമണവുമായി ബന്ധപ്പെട്ട ചർച്ചയിൽ രമ നിയമസഭയിൽ പറഞ്ഞത്. ഉദാഹരണമായി സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫിസ് തീവച്ചത് ഓർമിപ്പിക്കുകയും ചെയ്തു. രാജ്യസുരക്ഷക്ക് പോലും ഭീഷണിയായ ഇടപാടിൽ കുറ്റാരോപിതൻ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് അഭികാമ്യമല്ലെന്ന് മുഖത്തേക്ക് വിരൽ ചൂണ്ടി പറയുന്നത് രമയാണ്. മുഖ്യപ്രതിപക്ഷത്തിന് പോലും സാധിക്കാതിരിക്കുമ്പോഴാണിത്. പോരാത്തതിന് സി.പി.എം കേരളയുടെ രാഷ്ട്രീയ തന്ത്രങ്ങളിൽ ഇപ്പോൾ ചില വിവാദങ്ങൾക്ക് ഇടവുമുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം, സജി ചെറിയാന്റെ ഭരണഘടനാ അവഹേളനം, എ.കെ.ജി സെന്റർ ആക്രമണം എന്നിവയെല്ലാം ഈ ശ്രദ്ധ തെറ്റിക്കൽ തന്ത്രത്തിന്റെ ഭാഗമാണെന്ന ആരോപണം ശക്തമാണ്.


2016ൽ കെ.കെ രമ, വടകരയിൽ തനിച്ച് മത്സരിച്ചു നേടിയത് 20504 വോട്ട്. യു.ഡി.എഫിനു വേണ്ടി ജനവിധി തേടിയ മനയത്ത് ചന്ദ്രനെ ഇടതുമുന്നണിയിലെ സി.കെ നാണു 9511 വോട്ടിന് തോൽപിച്ചത് ആർ.എം.പി സ്ഥാനാർഥിയായ രമ പിടിച്ച വോട്ടാണ്. 2021ൽ കെ.കെ രമ സ്ഥാനാർഥിയെങ്കിൽ പിന്തുണക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചു. മത്സരത്തിലേക്ക് ഇറങ്ങാൻ മടിച്ച രമയെ നിർബന്ധിച്ചത് യു.ഡി.എഫാണ്. ചരിത്രം കുറിച്ച് തുടർഭരണം നേടിയപ്പോഴും സി.പി.എമ്മിനെയും പിണറായി വിജയനെയും മഥിച്ചത് കെ.കെ രമയുടെ വിജയം. 2016ൽ യു.ഡി.എഫ് സ്ഥാനാർഥിയായ മനയത്ത് ചന്ദ്രൻ 2021ൽ ഇടതു സ്ഥാനാർഥിയായിട്ടും രമയോട് തോറ്റു.


സംസ്ഥാനത്തെ സ്ത്രീ അവകാശപ്പോരാട്ടങ്ങളുടെ ചിഹ്നമായി മാറിയ രമക്ക്, ആർ.എം.പിയുടെ ഏക എം.എൽ.എ എന്ന നിലയിൽ ചർച്ചകളിൽ അവസരങ്ങൾ ലഭിക്കുന്നു. അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് കൊടുത്തതും വീണ്ടെടുക്കുന്നതിന് അനുപമ സത്യഗ്രഹം ആരംഭിച്ചതും നിയമസഭയിൽ കൊണ്ടുവന്നത് കെ.കെ രമയാണ്. സംസ്ഥാനത്ത് എവിടെയുമുള്ള സ്ത്രീ പോരാട്ടങ്ങൾക്ക് കരുത്തു പകരുന്നതാണ് രമയുടെ നിയമസഭയിലെ പ്രാതിനിധ്യം. ഭയ ക്രോധ ലേശമെന്യേ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കു വേണ്ടി ഇടപെടുന്നത് രമയാണ്. വാളയാർ ചുരത്തിനപ്പുറം ഇന്ദ്രപ്രസ്ഥം വരെ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സി.പി.എം പക്ഷേ കേരളത്തിൽ ആർ.എം.പിയോട് ചോദിക്കുന്നുണ്ട്; എന്തിന് കോൺഗ്രസുമായി ചേർന്നുവെന്ന്.


രക്തസാക്ഷിയുടെ വിധവ എന്നത് വലിയ യോഗ്യതയാണെന്ന് ആരാണ് എം.എം മണിയോടും എളമരം കരീമിനോടും പറയുക. രമ കേവലം വിധവയല്ല, ഒരു സംഘർഷത്തിന്റെയും ഭാഗമല്ലാതെ ഒരു പാർട്ടി ആലോചിച്ചുറപ്പിച്ച് സൃഷ്ടിച്ച രക്തസാക്ഷിയുടെ വിധവയാണ്. ഈ വിധവക്ക് തീർച്ചയായും മൂല്യം കൂടുതലുണ്ട്. മണിയെപ്പോലുള്ളവർക്കു അത് 'വിധി' ആണെങ്കിൽ സമൂഹത്തിന് അത് 'നിധി' തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  9 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  9 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  9 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  9 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  9 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  9 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  9 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  9 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  9 days ago