അപകടത്തിന് തടയിടല്‍ : കാടുകയറിയ മീഡിയനുകള്‍ ഓട്ടോ തൊഴിലാളികള്‍ ശുചീകരിച്ചു
അരൂര്‍: കാടുകയറിയ ദേശീയപാതയിലെ മീഡിയനുകള്‍ അരൂര്‍ പള്ളി സ്റ്റാന്റിലെ ഓട്ടോതൊഴിലാളികള്‍ സംയുക്തമായി വെട്ടിവെടിപ്പാക്കി. ശുചീകരണം അരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ ഉദ്ഘാടനം ചെയ്തു.
അരൂര്‍ പ്രാധമിക ആരോഗ്യ കേന്ദ്രത്തിന് സമീപം മുതല്‍ പള്ളിവരെയാണ് എഴുപതോളം വരുന്ന ഓട്ടോതൊഴിലാളികള്‍ ശുചീകരണം നടത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് ദേശീയപാതയിലെ മീഡിയനുകള്‍ ശുചീകരിച്ചിരുന്നുവെങ്കിലും മഴ ശക്തി പ്രാപിച്ചതൊടെ ഇവിടെ വീണ്ടും കുറ്റികാടുകള്‍ പിടിക്കാന്‍ തുടങ്ങി. ഇത്തരം കുറ്റികാടുകള്‍ മൂലം ഇരുചക്രവാഹനങ്ങളും മറ്റു ചെറുകിടവാഹനങ്ങളും മറികടക്കുമ്പോള്‍ എതിര്‍ ദിശില്‍ നിന്ന് എത്തുന്ന വണ്ടികള്‍ കാണാന്‍ പറ്റാത്തത് അപകടത്തിന് ഇടയാക്കുന്നുണ്ട്. ദേശീയപാതയിലെ പാലങ്ങളോട് ചേര്‍ന്ന് കിടക്കുന്ന അപ്രോച്ച് റോഡിന്റെ ഇരുവശവും വലിയ കാടുകള്‍ രൂപപ്പെട്ടു വരുന്നത് കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ദേശീയപാത ശുചീകരണത്തിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് മീഡിയനില്‍ കപ്പക്യഷി നടത്തുന്നതിന് പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ അത് നടപ്പിലാക്കിയട്ടില്ല. ദേശീയപാതയുടെ പലഭാഗങ്ങളിലും പ്രാദേശീയ സംഘടനകളും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് മീഡിയനുകള്‍ ശുചീകരിക്കുകയും പച്ചക്കറി ക്യഷികള്‍,പൂന്തോട്ട നിര്‍മ്മാണം എന്നിവ നടത്തിയിരുന്നു. ഇതില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് മീഡിയനില്‍ കപ്പക്യഷി നടത്തുന്നതിന് പദ്ധതിയിട്ടത്.
ഭംഗിയുള്ളതും അത്യുല്‍പാദനശേഷിയുള്ള കപ്പക്യഷിയാണ് ബ്ലോക്ക് പഞ്ചായത്ത് മീഡിയനില്‍ നടത്താന്‍ പോകുന്നത് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം വി.കെ.ഗൗരീശന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എ.ജോളി, പി.എന്‍.പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."