വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക? ആപ്പിനെ തകര്‍ക്കാന്‍ കഴിയുന്ന ലിങ്ക് കണ്ടെത്തി
this whatsapp link can crash the app
വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിനെ പ്രശ്‌നമാക്കുന്ന തരത്തില്‍ ഒരു ലിങ്കിനെ കണ്ടെത്തിയിട്ടുണ്ട്. പാണ്ഡ്യ മയൂര്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് പ്രസ്തുത ലിങ്കിനെയും അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളേയും കണ്ടെത്തിയത്. wa.me/settings എന്ന ലിങ്കാണ് വാട്‌സാപ്പിന് പണി നല്‍കുന്ന ഈ വില്ലന്‍. വാട്‌സാപ്പിന്റെ സെറ്റിങ്ങ്‌സിലേക്ക് പോകാന്‍ കഴിയുന്ന ഈ ലിങ്ക് എന്തുകൊണ്ടാണ് വാട്‌സാപ്പിനെ ക്രാഷ് ആക്കുന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ ലിങ്ക് ഗ്രൂപ്പ് വഴിയോ, പേഴ്‌സണല്‍ ചാറ്റ് വഴിയോ അയച്ചു കിട്ടിയാല്‍ അത് തുറക്കുന്നതോടെ വാട്‌സാപ്പ് ക്രാഷ് ആവുകയും, ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും.
റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫോണ്‍ പഴയ പടിയാകുമെങ്കിലും ലിങ്ക് അയച്ചുകിട്ടുന്ന ചാറ്റ് ഓപ്പണാക്കുന്നതോടെ ഫോണ്‍ വാട്‌സാപ്പ് വീണ്ടും ക്രാഷ് ആകും. വാട്‌സാപ്പിന്റെ വെബ് പതിപ്പിനെ മെസേജ് ബാധിച്ചിട്ടില്ല. ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഈ പ്രശ്‌നം കാണാന്‍ സാധിക്കുന്നത്.ഈ ലിങ്ക് ചാറ്റില്‍ നിന്നും ഒഴിവാക്കുന്നതിനായി വെബ് പതിപ്പില്‍ പോയി ഡിലീറ്റ് ചെയ്യേണ്ടി വരും.
Content Highlights:this whatsapp link can crash the app
വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക? ആപ്പിനെ തകര്‍ക്കാന്‍ കഴിയുന്ന ലിങ്ക് കണ്ടെത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."