കരുതിയിരുന്നോ…പിഴ വീട്ടിലെത്തും; ഇന്ന് മുതല്‍ എഐ കാമറ പ്രവര്‍ത്തിച്ച് തുടങ്ങും
കരുതിയിരുന്നോ…പിഴ വീട്ടിലെത്തും; ഇന്ന് മുതല്‍ എഐ കാമറ പ്രവര്‍ത്തിച്ച് തുടങ്ങും
തിരുവനന്തപുരം: റോഡ് നിയമ ലംഘനം പിടികൂടാന്‍ ഇന്ന് രാവിലെ എട്ടുമണി മുതല്‍ എഐ കാമറ പിഴ ചുമത്തി തുടങ്ങും. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്‌നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് ഏപ്രിലില്‍ സ്ഥാപിച്ചത്. ഒരുമാസത്തിലധികം നീണ്ട ഇളവാണ് തിങ്കളാഴ്ചയോടെ നിര്‍ത്തുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ രണ്ടുപേര്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നതിന് തല്‍ക്കാലം പിഴയീടാക്കില്ല.
- ഹെല്‍മറ്റില്ലാത്ത യാത്ര– 500 രൂപ (രണ്ടാംതവണ 1000)
-ലൈസന്‍സില്ലാതെയുള്ള യാത്ര– 5000
- ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം– 2000
- അമിതവേഗം –2000
- മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവ് അല്ലെങ്കില്‍ 10,000 രൂപ രണ്ടാംതവണ രണ്ടു വര്‍ഷം തടവ് അല്ലെങ്കില്‍ 15,000 രൂപ
- ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000 രൂപ. രണ്ടാംതവണ മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
- ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ 1000
- സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ 500 (ആവര്‍ത്തിച്ചാല്‍ 1000)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."