HOME
DETAILS

ലുലു മാളിലെ നമസ്‌കാരം ഗൂഢാലോചനയുടെ ഭാഗം?...സി.സി.ടി.വി ദൃശ്യം അന്വേഷണ സംഘത്തിന് കൈമാറി

  
backup
July 17 2022 | 15:07 PM

lulumall-namaz-cctv-52456521

ലക്‌നൗ: ഒരുകൂട്ടം ആളുകള്‍ ലഖ്‌നൗവിലെ ലുലു മാളില്‍ നിസ്‌കാരം നടത്തിയതുമായി ബന്ധപ്പെട്ടുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയം. ഒന്നാം നിലയില്‍ നിന്ന് നിസ്‌കരിക്കാന്‍ ആദ്യം ശ്രമം നടത്തുകയും അവിടെ നിന്നും പറ്റാതായപ്പോള്‍ മുകളിലെ നിലയിലേക്ക് കയറി. ആറ് പേര്‍ ഉടന്‍ തന്നെ നമസ്‌കരിക്കാന്‍ തുടങ്ങി.

ബാക്കിയുള്ള രണ്ട് പേര്‍ വീഡിയോ റെക്കോര്‍ഡുചെയ്യാനും ഫോട്ടോ എടുക്കാനും തുടങ്ങി. ഇത് മനപ്പൂര്‍വം വിഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിപ്പിച്ചതിനുപിന്നാലെ പ്രകോപിതരായ ഹിന്ദു സംഘടനകള്‍ മുസ്ലീങ്ങളെ മാളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചാല്‍ അതുപോലെ ഹിന്ദു ആചാരങ്ങള്‍ ആചരിക്കാനും അവകാശമുണ്ടെന്ന വാദവുമായി മുന്നോട്ട് വരുകയും ലുലുമാളിനുമുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

നിസ്‌കാര വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇതേതുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ശ്രമിച്ചതുമാണ് പുതിയ വിവാദങ്ങളുടെ തുടക്കം. കൂടാതെ മാളിനെതിരേ വര്‍ഗീയപ്രചാരണങ്ങളും കൊഴുക്കുകയാണ്. നിസ്‌കാരം നിര്‍വഹിച്ചവര്‍ക്കെതിരെ യു.പി പൊലിസ് കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

ഗൂഢാലോചന സംബന്ധിച്ച് അഡീഷനല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രാജേഷ് കുമാര്‍ ശ്രീവാസ്തവയും സൂചന നല്‍കി. സാധാരണ നിസ്‌കാരത്തിന്റെ ചെറിയ രൂപമായ രണ്ടു റക്അത്ത് നിര്‍വഹിക്കാന്‍ ചുരുങ്ങിയത് രണ്ട് മൂന്ന് മിനിറ്റ് സമയമെങ്കിലും വേണ്ടതാണ്. എന്നാല്‍ ഇവര്‍ 18 സെക്കന്റ് കൊണ്ട് നിസ്‌കാരം പൂര്‍ത്തിയാക്കി.

നിസ്‌കാരം പൂര്‍ത്തിയാക്കിയ ശേഷവും അതിന് മുമ്പും ഇവര്‍ മാള്‍ ചുറ്റിക്കറങ്ങാനോ അതിനുള്ളില്‍ വച്ച് സെല്‍ഫിയെടുക്കാനോ മറ്റോ നില്‍ക്കാതെ എത്രയും വേഗം അവിടെ നിന്ന് ഇറങ്ങിപ്പോവുകയാണുണ്ടായതെന്നും വിഡിയോയില്‍ കാണാം. നിസ്‌കരിക്കുമ്പോള്‍ മക്കയിലെ കഅ്ബയ്ക്ക് നേരെയാണ് തിരിയേണ്ടതെങ്കിലും ഇവര്‍ അങ്ങനെ ചെയ്തില്ലെന്ന് ലഖ്‌നൗവിലെ ആക്ടിവിസ്റ്റ് താഹിറ ഹസന്‍ ചൂണ്ടിക്കാട്ടി.

നിസ്‌കരിച്ചവര്‍ക്കൊപ്പമെത്തിയ ആളുകള്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ പെട്ടെന്ന് തന്നെ വന്‍തോതില്‍ പ്രചരിക്കപ്പെട്ടു. ഇതോടെ തങ്ങള്‍ക്കും മാളിനുള്ളില്‍ പ്രാര്‍ഥന നിര്‍വഹിക്കാന്‍ അവകാശം വേണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവരികയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago