ഇന്‍ഡിഗോ വൃത്തികെട്ട കമ്പനി; നടന്നുപോയാലും ഇനി കയറില്ല; ഇ.പി ജയരാജന്‍
വിമാന കമ്പനി ഇന്‍ഡിഗോക്കെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അവരുടെ ഫ്‌ലൈറ്റ് സര്‍വീസ് ബഹിഷ്‌കരിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജന് ഇന്‍ഡിഗോ എയര്‍ലെന്‍സ് മൂന്നാഴ്ചച്ചത്തെ യാത്രാ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.
ഇന്‍ഡിഗോയുടെ നടപടി വ്യോമയാനചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ക്രിമിനലുകളെ തടയാന്‍ വിമാനക്കമ്പനിക്ക് ആയില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
ഇന്‍ഡിഗോ നിലവാരമില്ലാത്ത, വൃത്തിക്കെട്ട കമ്പനിയാണ്. താന്‍ ആരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. ഇന്നത്തെ ടിക്കറ്റ് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയില്‍ നിന്ന് ഓണ്‍ലൈന്‍ ഡിസ്‌കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇ പി പറഞ്ഞു. ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അവര്‍ക്ക് ടിക്കറ്റ് നിഷേധിക്കണമായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."