ഷാജ് കിരണിന്റെ വെളിപ്പെടുത്തല്‍: ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന
പത്തനംതിട്ട: ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. സ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ബിലീവേഴ്സ് ചര്‍ച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നത്. 40 അംഗ സംഘം ഇന്ന് രാവിലെയാണ് പരിശോധനക്കെത്തിയത്. ഒമ്പത് മണിയോടുകൂടി തുടങ്ങിയ പരിശോധന ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്തും സഭയുടെ വക്താവ് സിജോ പന്തപള്ളിയുടെ ഓഫീസിലുമെല്ലാം തുടരുകയാണ്.
ഷാജ് കിരണുമായി മാധ്യമ പ്രവര്ത്തകന് എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയില്‍ വ്യക്തമാക്കിയിരുന്നു. സഭയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചര്‍ച്ച് വ്യക്തമാക്കിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."