വീണ്ടും ട്രെയിന്‍ കത്തിക്കാന്‍ ശ്രമം; കൊയിലാണ്ടിയില്‍ മഹാരാഷ്ട്ര സ്വദേശി പിടിയില്‍
വീണ്ടും ട്രെയിന്‍ കത്തിക്കാന്‍ ശ്രമം; കൊയിലാണ്ടിയില്‍ മഹാരാഷ്ട്ര സ്വദേശി പിടിയില്‍
കോഴിക്കോട്: കണ്ണൂരിലും എലത്തൂരിലും ട്രെയിനിന് തീവെച്ച സംഭവത്തിന്റെ നടുക്കം മാറും മുമ്പേ വീണ്ടും കൊയിലാണ്ടിയില്‍ ട്രെയിനുള്ളില്‍ തീകത്തിക്കാന്‍ ശ്രമം. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ഇന്ന് വൈകിട്ടാണ് സംഭവം. ട്രെയിന്‍ കൊയിലാണ്ടി പിന്നിടുമ്പോഴാണ് തീ കത്തിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പെട്ടത്. തീപിടിച്ചില്ല.
കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കമ്പാര്‍ട്ട്മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരാണ് ഇയാളെ പിടികൂടി ആര്.പി.എഫിന് കൈമാറിയത്.
കണ്ണൂര്‍ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് രണ്ട് മാസം മുമ്പ് എലത്തൂരില്‍വെച്ച് തീവെച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫി എന്‍.ഐ.എ കസ്റ്റഡിയിലാണ്. രണ്ട് ദിവസം മുമ്പ് കണ്ണൂരിലും ട്രെയിനിന് തീവെച്ചിരുന്നു. ഈ കേസിലെ പ്രതിയും മാനസികരോഗിയാണ് എന്നാണ് പൊലിസ് പറഞ്ഞത്.
സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ 20കാരനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലിസിനു കൈമാറി. അതേ സമയം മാനസികവെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന സംശയമുണ്ട്. തീവെക്കാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. അടുത്തിടെയുണ്ടായ സംഭവത്തിനുശേഷം ആശങ്കയോടെയാണ് യാത്രക്കാര്‍ ട്രെയിനില്‍ യാത്ര തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."