ലോകത്തിലെ 20 മനോഹര കാഴ്ചകളില്‍ ശൈഖ് സായിദ് മോസ്‌കും ദുബൈ ഫൗണ്ടനും
ദുബൈ: ലോകത്തെ ഏറ്റവും മനോഹരകാഴ്ചകളില്‍ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും ദുബൈ ഫൗണ്ടനും. ആഡംബര യാത്രാ കമ്പനിയായ കുവോനി യുടെ സര്‍വെയിലാണ് കണ്ടെത്തല്‍.ലോകത്തിലെ 20 പ്രധാന കാഴ്ചകളില്‍ എട്ടും പതിനൊന്നും സ്ഥാനങ്ങളാണ് ഇവയ്ക്ക് ലഭിച്ചത്. ലോകത്തില്‍ കാഴ്ചക്കാര്‍ മനോഹരം എന്ന് വിലയിരുത്തിയ 20 സ്ഥലങ്ങളാണ് വിലയിരുത്തലിന് ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പട്ടിക തയാറാക്കിയത്.
അമേരിക്കയിലെ ന്യൂയോര്‍ക് സിറ്റി സെന്‍ട്രല്‍ പാര്‍ക്കാണ് ഏറ്റവും മനോഹര സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്ത് ഏറ്റവും മനോഹരമായ കാഴ്ചകള്‍ കൂടുതലും യു.എസിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പശ്ചിമേഷ്യയില്‍ നിന്ന് പട്ടികയില്‍ സ്ഥാനം പിടിച്ച രണ്ട് മനോഹര കാഴ്ചകളും യു.എ.ഇയുടേതാണ്. ശൈഖ് സായിദ് മോസ്‌ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണ്. ഇസ്ലാമിക വാസ്തുവിദ്യയും ആധുനികതയും ഒത്തുചേര്‍ന്ന മനോഹര കാഴ്ചയാണീ പള്ളി.
പ്രതിവര്‍ഷം ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. രാജ്യതലസ്ഥാനത്തെത്തുന്ന വിശിഷ്ടാതിഥികളും പള്ളിയില്‍ സന്ദര്‍ശനം നടത്താറുണ്ട്. 2009ലാണ് ദുബൈ മാളിനൊപ്പം ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് ദുബൈ ഫൗണ്ടയ്ന്‍.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ തൊട്ടു താഴെയുള്ള ഈ ജലധാര കാണാന്‍ ദിവസവും അനവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."