മണിപ്പൂർ വീണ്ടും കത്തുന്നു; വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു, 4 പേർക്ക് പരിക്ക്
മണിപ്പൂർ വീണ്ടും കത്തുന്നു; വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു, 4 പേർക്ക് പരിക്ക്
ഇംഫാല്‍: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്ന മണിപ്പൂരിൽ ഇന്നലെ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. ഇതിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. മെയ്തെയ്, കുക്കി, നാഗ വിഭാഗങ്ങൾ തമ്മിൽ ദിവസങ്ങളായി സംസ്ഥാനത്ത് സംഘർഷം നടക്കുകയാണ്.
മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചർച്ച നടത്താൻ ഇരിക്കെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്. സംസ്ഥാനത്ത് ഇതുവരെ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെടുകയും നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയാവുകയും ചെയ്തിട്ടുണ്ട്. കലാപം ഇതുവരെ നിയന്ത്രണവിധേയമാക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടില്ലെന്നാണ് പുതിയ സംഘർഷം ചൂണ്ടിക്കാണിക്കുന്നത്.
മെയ്തെയ് വിഭാഗത്തിൻ്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമായ മെയ്തെയ്, 35 ശതമാനത്തോളം വരുന്ന ഗോത്ര വിഭാഗക്കാരായ നാഗ, കുക്കി എന്നിവരാണ് പരസ്പരം പോരടിക്കുന്നത്. മെയ്തെയ് വിഭാഗക്കാർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടവരാണ്. നാഗ, കുക്കി വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്. ഫലത്തിൽ ഇത് ഹിന്ദു - ക്രിസ്ത്യൻ കലാപമായി മാറുകയാണ്. അതിനാലാണ് ഇരു വിഭാഗവും നിരവധി ആരാധനാലയങ്ങൾ തകർക്കുന്നത്.
1949 ൽ മണിപ്പൂർ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാൽ അതിന് ശേഷം പദവി നഷ്ടമായെന്നും ഇത് തിരികെ വേണമെന്നുമാണ് മെയ്തെയ് വിഭക്കാരുടെ ആവശ്യം. മെയ്തെയ്ക്ക് പട്ടികവർഗ പദവി ലഭിച്ചാൽ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്ന ആശങ്കയിലാണ് കുക്കികളും നാഗ വിഭാഗക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."