വിദ്യാർഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്: പ്രതി പിടിയിൽ
വിദ്യാർഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്: പ്രതി പിടിയിൽ
കോഴിക്കോട്: പുതുപ്പാടിയിലെ കോളജ് വിദ്യാർഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പൊലിസിന്റെ പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫ് എന്നയാളാണ് പിടിയിലായത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പ്രതിയെ റൂറൽ ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.
താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദത്തിന് പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിലേക്ക് എന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ച് ഹോസ്റ്റലിൽ വരാതായതോടെ ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടി വീട്ടിൽ എത്തിയിട്ടില്ല എന്ന കാര്യം കാര്യം അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊലിസിന് പരാതി നൽകി.
തുടർന്ന് താമരശ്ശേരി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി പൊലിസ് സ്ഥിരീകരിച്ചു. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്നായിരുന്നു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."