ഇന്ത്യയിലേക്ക് അനധികൃതമായി സ്വർണം കടത്തുന്നതിൽ മുൻപിൽ മ്യാന്മർ; കഴിഞ്ഞ വർഷം പിടിച്ചത് 800 കിലോയിലധികം സ്വർണം
ഇന്ത്യയിലേക്ക് അനധികൃതമായി സ്വർണം കടത്തുന്നതിൽ മുൻപിൽ മ്യാന്മർ; കഴിഞ്ഞ വർഷം പിടിച്ചത് 800 കിലോയിലധികം സ്വർണം
നെടുമ്പാശ്ശേരി: അനധികൃതമായി ഓരോ വർഷവും ഇന്ത്യയിലേക്ക് കടത്തുന്നത് കോടികളുടെ സ്വർണമാണ്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ സ്വർണം അനധികൃതമായി രാജ്യത്തേക്ക് എത്തുന്നത് മ്യാന്മറിൽ നിന്നെന്ന് റിപ്പോർട്ട്. ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) റിപ്പോർട്ട് പ്രകാരമാണ് രാജ്യത്തേക്ക് സ്വർണം കടത്തുന്നതിൽ മ്യാന്മർ ഒന്നാം സ്ഥാനത്ത് എത്തിയത്. ഗൾഫ് രാഷ്ട്രങ്ങൾക്കു പുറമെ ബംഗ്ലാദേശിൽനിന്നും ഇന്ത്യയിലേക്ക് സ്വർണം ഒഴുകുന്നതായി 2021-22 സാമ്പത്തിക വർഷത്തെ അവലോകന റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
2021-22 സാമ്പത്തിക വർഷത്തിൽ ഡിആർഐ മാത്രം 833.7 കിലോ സ്വർണം പിടികൂടിയിട്ടുണ്ട്. ഈ സ്വർണത്തിന് 405.35 കോടി രൂപ വിലവരും. 160 കേസാണ് രജിസ്റ്റർ ചെയ്തത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മിക്ക സ്വർണക്കടത്തും പിടികൂടുന്നത്. രഹസ്യവിവരം നൽകുന്നവർക്ക് പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 20 ശതമാനം പ്രതിഫലമായി നൽകും. അതുകൊണ്ടുതന്നെ ഇടനിലക്കാരിൽ ചിലരും ഡിആർഐക്ക് വിവരം ചോർത്തിനൽകാറുണ്ട്.
അതേസമയം. സ്വർണക്കടത്ത് സൂക്ഷ്മമായി നടത്തുന്ന നിരവധി പ്രഫഷണൽ സംഘങ്ങളും സജീവമാണ്. സ്വർണത്തിലേറെയും മെഷിനറി പാർട്ട്സെന്ന രീതിയിലും വിവിധ രൂപങ്ങളിലുമാക്കിയാണ് കടത്തുന്നത്. വിദേശികളെയും സ്വർണക്കടത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. വിമാനത്താവളങ്ങൾക്ക് പുറമെ സമുദ്രമാർഗം വഴിയും സ്വർണം കടത്തുന്നുണ്ട്. ശ്രീലങ്കയിൽനിന്നും തമിഴ്നാട് വഴിയാണ് എത്തുന്നതെന്ന് തീരസംരക്ഷണ സേനയുടെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."