ഇടവേളയ്ക്ക് ശേഷം വില വീണ്ടും കുതിക്കുന്നു; ഇന്നത്തെ സ്വര്‍ണവില അറിയാം..
ഇടവേളയ്ക്ക് ശേഷം വില വീണ്ടും കുതിക്കുന്നു; ഇന്നത്തെ സ്വര്‍ണവില അറിയാം..
കൊച്ചി: കുറച്ചുദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 240 രൂപയാണ് വര്‍ധിച്ചത്. 44,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5,560 രൂപയായി. മൂന്ന് ദിവസങ്ങളായി ചാഞ്ചാട്ടമേതുമില്ലാതെ നില്ക്കുന്ന സ്വര്ണവിലയാണ് ഇന്ന് വര്‍ധിച്ചത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂണ്‍ 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്. ഡോളറിന്റെ മൂല്യത്തില്‍ മാറ്റം പ്രകടമായതിനാല്‍ വില കൂടാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തല്‍ വന്ന പിന്നാലെയാണ് ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തിയത്.
103.96 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്സ്. .04 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 104ന് മുകളിലായിരുന്നു ഡോളര്‍. നേരിയ ഇടിവ് പോലും സ്വര്‍ണവില ഉയരാന്‍ കാരണമാകും. രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണത്തിന് തിരിച്ചടിയാണ്. ഒരു ഡോളര്‍ കിട്ടാന്‍ 82.61 രൂപയാണ് നല്‍കേണ്ടത്.
gold-price-increased-rs-240-for-eight-gram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."